This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഘ്രാണത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:18, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഘ്രാണത

അിീാശമ

ഘ്രാണശക്തി നഷ്ടപ്പെടുന്ന അവസ്ഥ. ഇത് പല കാരണങ്ങളാല്‍ ഉണ്ടാകാം. മൂക്കിനുള്ളിലെ ശ്ളേഷ്മസ്തരങ്ങളില്‍ നിന്നുദ്ഭവിക്കുന്ന ഘ്രാണനാഡികള്‍ക്കു (ഛഹളമരീൃ്യ ില്ൃല) കേടുവന്നാല്‍ ഘ്രാണശക്തി നഷ്ടപ്പെടാവുന്നതാണ്. മൂക്കിനുള്ളില്‍ മാംസം വളരുന്നതുകൊണ്ടോ, പീനസമുണ്ടാകുന്നതിനാലോ ആണ് ഘ്രാണനാഡികള്‍ കേടാകുന്നത്. നാസാരന്ധ്രങ്ങള്‍ക്കു ക്ഷതമേല്‍ക്കുന്നതും അഘ്രാണതയ്ക്കു കാരണമാകും. വീഴ്ചകളോ ഊക്കേറിയ പ്രഹരങ്ങളോ മൂലം ഈ ക്ഷതങ്ങളുണ്ടാകാം. തലച്ചോറിനുള്ളിലെ ഘ്രാണ കേന്ദ്രങ്ങള്‍ക്ക് കേടുവരുന്നതുനിമിത്തവും ഘ്രാണശക്തി നഷ്ടപ്പെടാം.

ചില വസ്തുക്കളുടെ ഗന്ധംമാത്രം അറിയുകയും മറ്റു ചിലവയുടേത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും അഘ്രാണത തന്നെ. ചില പുഷ്പങ്ങളുടെ ഗന്ധം തിരിച്ചറിയാനുള്ള കഴിവില്ലായ്മ ഭാഗിക-അഘ്രാണത (ജമൃശേമഹ മിീാശമ) എന്നറിയപ്പെടുന്നു. ജീനുകളുടെ വ്യത്യാസത്താല്‍ ഉണ്ടാകുന്ന അഘ്രാണതയെക്കുറിച്ചും ഭാഗിക-അഘ്രാണതയെക്കുറിച്ചും പൂര്‍ണവിവരങ്ങള്‍ അറിവായിട്ടില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%98%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍