This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെക്കാസെ, എലെ (1780 - 1860)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെക്കാസെ, എലെ (1780 - 1860) ഉലരമ്വല, ഋഹല ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍. 1780 സെപ്. 28-ന് ജനിച്ചു. നിയമബിരുദമെടുത്തശേഷം 1806 മുതല്‍ ന്യായാധിപനായി സേവനമനുഷ്ഠിച്ചു തുടങ്ങി. ലൂയി തഢകകക-നെ പിന്തുണച്ചിരുന്ന ഡെക്കാസെ 1815 ജൂല. -ല്‍ പൊലീസ് വകുപ്പില്‍ പ്രിഫക്റ്റ് ആയി നിയമിതനായി. സെപ്. -ല്‍ പൊലീസ് വകുപ്പിന്റെ മന്ത്രിയാകുവാനും സാധിച്ചു. ഈ കാലഘട്ടത്തില്‍ മിതവാദി നേതാവായിത്തീര്‍ന്നിരുന്ന ഇദ്ദേഹം തീവ്രവാദികള്‍ക്കു ഭൂരിപക്ഷമുായിരുന്ന ചേംബര്‍ ഒഫ് ഡെപ്യൂട്ടീസ് പിരിച്ചുവിടാന്‍ ചക്രവര്‍ത്തിയെ നിര്‍ബന്ധിച്ചു (1816 ആഗ.). തുടര്‍ന്ന് ഒ. -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ മിതവാദികള്‍ക്കു ഭൂരിപക്ഷം ലഭിക്കത്തക്ക സാഹചര്യമൊരുക്കി. ജീന്‍ ഡിസ്സോളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ 1818-ല്‍ ഇദ്ദേഹം ആഭ്യന്തരകാര്യ മന്ത്രിയായി നിയമിതനായി. ചില ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം തീവ്രവാദികളുടെ എതിര്‍പ്പുമൂലം ഫലവത്തായില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം മൂലം ഡിസ്സോള്‍ രാജിവച്ചപ്പോള്‍ 1819 ന. 19-ന് ഡെക്കാസെയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു. എന്നാല്‍ തീവ്രവാദി നേതാവായിരുന്ന ഡി ബാറിയുടെ മരണത്തിനുത്തരവാദി ഡെക്കാസെ ആണെന്ന് ആരോപണമുായതോടെ 1820 ഫെ. -ല്‍ അധികാരമൊഴിയിേവന്നു. പിന്നീട് ഡെക്കാസെ പ്രഭു പദവിയിലേക്കുയര്‍ത്തപ്പെട്ടു. തുടര്‍ന്നിദ്ദേഹം ഇംഗ്ളിലെ അംബാസഡറായി നിയമിതനായി. 1821-ല്‍ ഫ്രാന്‍സില്‍ മടങ്ങിയെത്തി പ്രഭുസഭയില്‍ അംഗമായിത്തുടര്‍ന്നു. 1860 ഒ. 24-ന് ഇദ്ദേഹം നിര്യാതനായി. (ഡോ. ബി. സുഗീത)