This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെന്‍ഡ്രോക്രോണോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:48, 27 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡെന്‍ഡ്രോക്രോണോളജി ഉലിറൃീരവൃീിീഹീഴ്യ വൃക്ഷങ്ങളിലെ വാര്‍ഷികവലയങ്ങളുടെ അടിസ്ഥാനത്തില്‍ കാലനിര്‍ണയം നടത്തുന്ന ശാസ്ത്രശാഖ. മരങ്ങള്‍ വളരുന്നതനുസരിച്ച് ഓരോ വര്‍ഷവും അതിന്റെ തടിയില്‍ വാര്‍ഷികവലയങ്ങള്‍ (മിിൌമഹ ൃശിഴ) ഉാകുന്നു. മരത്തിന്റെ കുറുകേയുള്ള പരിച്ഛേദം എടുത്തു പരിശോധിച്ചാല്‍ വാര്‍ഷിക വലയങ്ങള്‍ കാണാവുന്നതാണ്. മരങ്ങളില്‍ കാണുന്ന വാര്‍ഷിക വലയങ്ങള്‍ ഉപയോഗിച്ച് തടിയുടെയും അന്തരീക്ഷ വ്യതിയാനങ്ങളുടെയും കാലനിര്‍ണയം (റമശിേഴ) നടത്തുന്ന ഒരു ശാസ്ത്രശാഖയാണ് ഡെന്‍ഡ്രോ ക്രോണോളജി (വൃക്ഷകാലാനുക്രമണം). വര്‍ഷത്തില്‍ ഒരു വാര്‍ഷികവലയം മാത്രമുാകുന്ന സ്പീഷീസാണ് ഇതിനായി ഉപയോഗിക്കുന്നത്. ജൂനിപ്പര്‍ സ്പീഷീസില്‍പ്പെട്ട മരങ്ങളില്‍ ഒന്നിലധികം വലയങ്ങള്‍ ഓരോ വര്‍ഷവും ഉാകുന്നു. എന്നാല്‍ മറ്റു ചില മരങ്ങളിലാകട്ടെ വാര്‍ഷിക വലയങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇങ്ങനെയുള്ള മരങ്ങളുടെ പരിച്ഛേദം നോക്കി അന്തരീക്ഷവ്യതിയാനങ്ങള്‍ നിര്‍ണയിക്കുക എളുപ്പമല്ല. മരങ്ങളില്‍ കാണുന്ന വാര്‍ഷികവലയങ്ങള്‍ക്ക് അന്തരീക്ഷ വ്യതിയാനങ്ങളുമായി ബന്ധമ്ു. സമൃദ്ധിയായി വെള്ളം ലഭിക്കുന്ന ഒരു വര്‍ഷത്തില്‍ ഉാകുന്ന വാര്‍ഷിക വലയത്തിന്റെ വീതിക്ക് വെള്ളത്തിന്റെ ലഭ്യതയുമായി നേരിട്ടു ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ട്ു. അതുപോലെ അന്തരീക്ഷമലിനീകരണം ഉാകുന്നതിന്റെ സൂചനയും വാര്‍ഷികവലയത്തില്‍ നിന്നും ലഭിക്കും. ഉദാഹരണമായി അന്തരീക്ഷത്തില്‍ ലെഡ്ഡിന്റെ (ഹലമറ) അളവു കൂടുതലാണെങ്കില്‍ ആ വര്‍ഷം ഉായ വാര്‍ഷികവലയത്തില്‍ നിന്ന് ഇതു മനസ്സിലാക്കാന്‍ കഴിയും. പുരാവസ്തു ഗവേഷകര്‍ കടുെക്കുന്ന തടിക്കഷണങ്ങളുടേയും തടി ഉപയോഗിച്ചുള്ള മറ്റു വസ്തുക്കളുടേയും കാലപ്പഴക്കം എത്രയുന്നുെ കുപിടിക്കുന്നതിനും വാര്‍ഷികവലയങ്ങള്‍ സഹായിക്കുന്നു. കടുെത്ത തടി എപ്പോഴാണ് മുറിച്ചു മാറ്റിയത് എന്നറിയുന്നതിന് ആ ഭാഗത്തു നിലവിലുള്ള ഏറ്റവും പ്രായം കൂടിയ മരത്തിന്റെ കുറുകേയുള്ള ഒരു കഷണം എടുത്ത് അതിലുള്ള വാര്‍ഷിക വലയവും കടുെത്ത തടിയുടെ വാര്‍ഷികവലയവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുന്നു. ഓരോ വര്‍ഷവും ഉാകുന്ന വാര്‍ഷികവലയത്തിന്റെ പ്രത്യേകതകള്‍ വച്ചുകാാെണ് മുറിച്ചു മാറ്റിയ വര്‍ഷം ഏതാണെന്നു നിര്‍ണയിക്കുന്നത്. നാല്പതിനായിരത്തില്‍പ്പരം വര്‍ഷം നിലനില്ക്കുന്ന ബ്രിസ്റ്റില്‍ കോണ്‍ (ആൃശഹെേല രീില) (ശാ. നാ. പൈനസ് ലോംഗേവ - ജശിൌ ഹീിഴമല്മ) പോലുള്ള പൈന്‍മരങ്ങളുടെ പ്രായം ഇപ്രകാരം നിര്‍ണയിക്കുവാന്‍ സാധിക്കും. ഒരുപക്ഷേ വേത്ര പ്രായമുള്ള മരങ്ങള്‍ ഒരു പ്രദേശത്ത് ഇല്ലായെങ്കില്‍ പല പ്രായത്തിലുള്ള മരങ്ങളുടെ കുറേ സാമ്പിളുകള്‍ എടുത്ത് അതിലെ വാര്‍ഷികവലയങ്ങള്‍ വിശകലനം നടത്തി കാലനിര്‍ണയം നടത്താനും സാധിക്കും. നിലവിലുള്ള എല്ലാ കാലനിര്‍ണയരീതികളിലും വച്ച് ഏറ്റവും കൃത്യതയുള്ളതാണ് വാര്‍ഷിക വലയങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണ രീതി. (ഡോ. ഡി. വിത്സന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍