This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗോസ്റ്റി(തി)നോ ദി ഗിയോവനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:51, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഗോസ്റ്റി(തി)നോ ദി ഗിയോവനി

അഴീശിീെേ റശ ഏശ്ീമിിശ

പ്രതിമാശില്പിയും വാസ്തുശില്പിയും. ഇറ്റലിയിലെ സിയാനായില്‍ ജനിച്ചു. 14-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ വളരെ അധികം പ്രശസ്തി ആര്‍ജിച്ചു. ഗിയോവനി പിസാനോ (1245-1314)യുടെ കീഴിലാണ് ശില്പകല അഭ്യസിച്ചത്. 1320-നുശേഷം അഗ്നോളോ വെന്തുറയൊന്നിച്ച് വോള്‍ട്ടെറായില്‍ പ്രവര്‍ത്തനം നടത്തി. അവിടെ അവര്‍ റെഗുലസ്, ഒക്ടേവിയന്‍ എന്നീ വിശുദ്ധന്‍മാരുടെ ജീവിതത്തിലെ പല സംഭവങ്ങളും ചിത്രീകരിക്കുകയുണ്ടായി. 1329-32 വരെ അരിസ്സോ ഭദ്രാസനപ്പള്ളിയില്‍ ഗ്വിഡോതര്‍ലാത്തിന്റെ സ്മാരകം പണിയുവാന്‍ ഇവര്‍ നിയുക്തരായി. ഇവരുടെ ശൈലികള്‍ വേര്‍തിരിച്ചറിയാന്‍ പാടില്ലാത്തവിധം പൊരുത്തപ്പെട്ടിരുന്നു. അഗ്നോളായും അഗോസ്റ്റിനോയും സഹോദരന്‍മാരാണെന്ന തെറ്റിദ്ധാരണയും ചിലരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്. വാസ്തുവിദ്യയിലും ഇവര്‍ ഒരുപോലെ തത്പരരായിരുന്നു. പിസ്റ്റേയിയായിലുള്ള ഭദ്രാസനപ്പള്ളിയിലെ സിനോദ പിസ്റ്റേയിയാ, പബ്ളിക് പാലസ്, പോര്‍ട്ട റൊമാഞ്ഞാ, വി. ഫ്രാന്‍സിസ്കോ ദേവാലയം എന്നീ മന്ദിരങ്ങള്‍ ഇവര്‍ ഒരുമിച്ചു പണിചെയ്തവയാണ്. ഇവയില്‍ ഒടുവില്‍ പറഞ്ഞതു രണ്ടുമാണ് ഏറ്റവും പ്രശസ്തം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍