This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രപ്പീസിയം (ജ്യോതിശ്ശാസ്ത്രം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:02, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രപ്പീസിയം (ജ്യോതിശ്ശാസ്ത്രം)

ഠൃമുല്വശൌാ

ഓറിയോണ്‍ നെബുലയില്‍ കാണപ്പെടുന്ന ഒരു നക്ഷത്രരാശി. ഛ6, ആ1, ആ1, ആ3 വര്‍ണരാജി വിഭാഗത്തില്‍പ്പെട്ട നാലു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണിത്. സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രപ്പീസിയം നക്ഷത്രങ്ങള്‍ വളരെ പ്രായം കുറഞ്ഞവയും വലുപ്പമുള്ളവയുമാണ്. ഒരു ദശലക്ഷം വര്‍ഷത്തില്‍ കുറഞ്ഞ പ്രായമേ ഇവയ്ക്കുള്ളൂ. അതിശക്തമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഉത്സര്‍ജിക്കുന്നവയാണിവ. ഈ വികിരണങ്ങള്‍ ട്രപ്പീസിയം നക്ഷത്രങ്ങള്‍ക്കു പിന്നിലായുള്ള വാതകക്കൂമ്പാരത്തെ അയോണീകരിക്കുന്നതുകൊണ്ടാണ് ഓറിയോണ്‍ നെബുല നമുക്കു ദൃശ്യമാകുന്നത്.

  ഓറിയോണ്‍ നെബുലയിലെ ഇഛ, ഒഇഒഛ തുടങ്ങിയ തന്മാത്രകളടങ്ങിയ നെബുലകള്‍ ദൃശ്യവികിരണത്തിനു പുറമേ ശക്ത

മായ റേഡിയോതരംഗങ്ങളും പുറപ്പെടുവിക്കുന്നവയാണ്. ഇതില്‍ ഛങഇ1ന്റെ സ്ഥാനം ട്രപ്പീസിയം നക്ഷത്രങ്ങള്‍ക്കു തൊട്ടുപുറകിലാണ്. ഈ ഭാഗത്ത് നെബുലയുടെ സാന്ദ്രതയേറിയ ചില ഭാഗങ്ങള്‍ ഗുരുത്വബലത്താല്‍ ചുരുങ്ങിയിട്ടുണ്ട്. ചിലയിനം മേസറുകളും ഇന്‍ഫ്രാറെഡ് വികിരണ ഉറവിടങ്ങളും ഇവിടെയുണ്ട്. ഈ ഭാഗത്തു കാണപ്പെടുന്ന മറ്റൊരു പ്രധാന ഖഗോളീയ വസ്തുവാണ് ബെക്കിന്‍-നോയിഗബാര്‍ (ആലസശിചലൌഴലയമൌലൃ ഛയഷലര) എന്നറിയപ്പെടുന്നത്. ഇത്തരം വസ്തുക്കള്‍ നക്ഷത്രജനനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഏറെ സഹായമേകുന്നു.

   (ഡോ. എസ്.ആര്‍.പ്രഭാകരന്‍ നായര്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍