This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷാംശരേഖാംശങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:25, 29 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.142 (സംവാദം)

അക്ഷാംശരേഖാംശങ്ങള്‍

ഘമശേൌറല മിറ ഘീിഴശൌറല

ഭൂഗോളത്തിന്റെ ഉപരിതലത്തില്‍ സ്ഥലങ്ങളുടെ ആപേക്ഷികസ്ഥാനം നിര്‍ണയിക്കാനുപയോഗിച്ചുവരുന്ന നിര്‍ദേശാങ്കങ്ങള്‍ (രീീൃറശിമലേ). മധ്യരേഖയില്‍നിന്ന് ഏതെങ്കിലുമൊരു ധ്രുവംവരെയുള്ള ദൂരത്തെ അക്ഷചാപമെന്നും അതിന്റെ തൊണ്ണൂറിലൊരംശത്തെ അക്ഷാംശം (ഹമശേൌറല) എന്നുംപറയുന്നു. ഒരു സ്ഥലത്തിന്റെ അക്ഷാംശം അതിന്റെ മധ്യരേഖയില്‍നിന്നുള്ള കോണീയമായ (മിഴൌഹമൃ) അകലത്തെ കുറിക്കുന്നു. ഗണിതവിധിപ്രകാരം ഇത് ഒരു സ്ഥലത്തിനും മധ്യരേഖയ്ക്കും ഇടയിലുള്ള പ്രതലചാപം ഭൂകേന്ദ്രത്തില്‍ സമ്മുഖമാക്കുന്ന കോണാണ്. അക്ഷാംശം നിര്‍ണയിക്കുന്നതിന് മധ്യരേഖയ്ക്കു സമാന്തരമായി വടക്കും തെക്കും വൃത്തരേഖകള്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഈ ലഘുവൃത്തങ്ങളെ അക്ഷാംശീയ വൃത്തങ്ങള്‍ (ുമൃമഹഹലഹ ീള ഹമശേൌറല) എന്നു പറയുന്നു. ഭൂമധ്യരേഖയ്ക്കു വടക്കും തെക്കുമായി 0ത്ഥ മുതല്‍ 90ത്ഥ വരെയാണ് അക്ഷാംശം അളക്കുന്നത്; മധ്യരേഖ 0ത്ഥ അക്ഷാംശമാണ്; ധ്രുവങ്ങള്‍ 90ത്ഥ യും.

ആപേക്ഷികസ്ഥാനനിര്‍ണയത്തിനുള്ള രണ്ടാമത്തെ നിര്‍ദേശാങ്കമാണ് രേഖാംശം (ഹീിഴശൌറല). മധ്യരേഖയുടെ 1/360 ഭാഗമാണിത്. അക്ഷാംശങ്ങളെപ്പോലെ ഡിഗ്രികളിലാണ് രേഖാംശവും അളക്കപ്പെടുന്നത്. മധ്യരേഖയെ ലംബികമായി ഖണ്ഡിക്കുന്ന ഗുരുവൃത്തങ്ങളാണ് രേഖാംശീയവൃത്തങ്ങള്‍ (ാലൃശറശമി ീള ഹീിഴശൌറല). ഇവയില്‍ ഓരോ വൃത്തവും ഭൂഗോളത്തിന്റെ ഇരുവശത്തുമായി രണ്ടു രേഖാംശങ്ങള്‍ നിര്‍ണയിക്കുന്നു. ധ്രുവങ്ങളില്‍ പരസ്പരം ഖണ്ഡിക്കുന്നതുനിമിത്തം രേഖാംശീയ വൃത്തങ്ങള്‍ അവിടങ്ങളില്‍ സംവ്രജിക്കുന്നതായി കരുതാം. 0ത്ഥ രേഖാംശമെന്ന നിലയ്ക്ക് സാര്‍വലൌകികമായി അംഗീകരിച്ചിരിക്കുന്നത് ഗ്രീനിച്ച് രേഖാംശമാണ്. ഇംഗ്ളണ്ടിലെ ബ്രിട്ടിഷ് റോയല്‍ ഒബ്സര്‍വേറ്ററി(ആൃശശേവെ ഞ്യീമഹ ഛയല്ൃെമീൃ്യ)യുടെ ആസ്ഥാനമെന്ന നിലയ്ക്കാണ് ഗ്രീനിച്ചിന്റെ പ്രാമാണ്യം. ഗ്രീനിച്ചിനു കിഴക്കും പടിഞ്ഞാറുമായി 180ത്ഥ വരെ രേഖാംശം നിര്‍ണയിക്കുന്നു. അക്ഷാംശരേഖാംശങ്ങളെ ഡിഗ്രി, മിനിട്ട്, സെക്കന്‍ഡ് എന്ന ക്രമത്തിലാണ് അളക്കുന്നത്. ഓരോ ഡിഗ്രിയും 60 മിനിറ്റുകളായും ഓരോ മിനിറ്റും 60 സെക്കന്‍ഡുകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. അക്ഷാംശങ്ങളുടെ ഉത്തര ദക്ഷിണ സ്വഭാവങ്ങളെ വ്യഞ്ജിപ്പിക്കാന്‍ യഥാക്രമം 'വ'. 'തെ' എന്നീ സംജ്ഞകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 17ത്ഥ വ. എന്നാല്‍ പതിനേഴു ഡിഗ്രി ഉത്തരഅക്ഷാംശമെന്നു സാരം. അതുപോല പൂര്‍വ പശ്ചിമ രേഖാംശങ്ങളെ സൂചിപ്പിക്കാന്‍ യഥാക്രമം 'കി', 'പ' എന്നീ സംജ്ഞകള്‍ ഉപയോഗിക്കുന്നു. (ഉദാ. 21ത്ഥ 11' വ. 71ത്ഥ 18' കി.)

രേഖാംശീയ വൃത്തങ്ങളുടെ സംവ്രജനസ്വഭാവം കാരണം രണ്ടു രേഖാംശങ്ങള്‍ക്കിടയിലുളള പ്രതലദൈര്‍ഘ്യം മധ്യരേഖയില്‍നിന്നും ധ്രുവങ്ങളിലേക്കു ചെല്ലുന്തോറും കുറഞ്ഞുവരുന്നു. മധ്യരേഖയില്‍ 1ത്ഥ രേഖാംശത്തിന്റെ ദൈര്‍ഘ്യം 111 കി.മീ.ല്‍ കൂടുതലാണ്. 30ത്ഥ അക്ഷാംശത്തില്‍ അതു 96 കി.മീറ്ററും 60ത്ഥ അക്ഷാംശത്തില്‍ 55 കി. മീ.ല്‍ കുറവുമാണ്.

ഭൂമിയുടെ ദീര്‍ഘവൃത്തജ (ലഹഹശുീശറ) ആകൃതിമൂലം അക്ഷാംശീയ ദൂരത്തിലും ഏറ്റക്കുറച്ചില്‍ വരുന്നു. മധ്യരേഖാമേഖലയില്‍ രണ്ട് അക്ഷാംശങ്ങള്‍ക്കിടയിലെ ദൂരം 110 കി.മീ. ആണ്. 45-46 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ ഈ ദൈര്‍ഘ്യം 111 കി.മീ. ആയി വര്‍ധിക്കുന്നു.

ഒരു സ്ഥലത്തിന്റെ അക്ഷാംശം നിര്‍ണയിക്കുന്നതിന് ഗണിതശാസ്ത്രപ്രകാരം പല മാര്‍ഗങ്ങളുണ്ട്. ഇവയില്‍ ഏറ്റവും സുഗമം ധ്രുവനക്ഷത്രത്തെ (ുീഹല മൃെേ) നിരീക്ഷിക്കുകയാണ്. ഒരു സ്ഥലത്ത് ധ്രുവനക്ഷത്രത്തിന്റെ ഉന്നതാംശം (മഹശേൌറല) - തിരശ്ചീനതലത്തിനും നക്ഷത്രത്തിനുമിടയ്ക്കുളള കോണ് - ആ സ്ഥലത്തിന്റെ അക്ഷാംശത്തിനു തുല്യമാണ്.

ഭൂഭ്രമണംമൂലം ഒരു സ്ഥലത്തെ പ്രാദേശികസമയക്രമം (ഹീരമഹ ശോല) അവിടത്തെ രേഖാംശത്തെ ആശ്രയിച്ചിരിക്കുന്നു; അന്താരാഷ്ട്ര സമയക്രമം ഗ്രീനിച്ച് രേഖാംശത്തെയും. കിഴക്കന്‍ രേഖാംശങ്ങളിലെ സമയക്രമം ഗ്രീനിച്ച് സമയത്തിനു മുന്നിലും പടിഞ്ഞാറന്‍ രേഖാംശങ്ങളിലേതു പിന്നിലുമായിരിക്കും. ഏതെങ്കിലുമൊരു സ്ഥലത്തെയും ഗ്രീനിച്ചിലെയും നിശ്ചിത സമയത്തെ മാധ്യ-സൌരസമയങ്ങള്‍ (ാലമി ീഹമൃ ശോല) തമ്മിലുള്ള വ്യത്യാസത്തില്‍ നിന്നും ആ സ്ഥലത്തിന്റെ രേഖാംശം നിര്‍ണയിക്കാം. നോ: അന്താരാഷ്ട്രസമയക്രമം, ഖഗോളനിര്‍ദേശാങ്കങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍