This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്ഷം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്ഷം
അഃശ
ഗണിതശാസ്ത്രത്തില്‍ ബിന്ദുസ്ഥാനങ്ങളെ നിര്‍ദേശിക്കാനുള്ള ആധാരരേഖ. കറങ്ങുന്ന ഭൌതികവസ്തുക്കളുടെ അച്ചുതണ്ട് എന്ന അര്‍ഥത്തിലും അക്ഷം എന്ന പദം ഉപയോഗിക്കാറുണ്ട്. വിശ്ളേഷകജ്യാമിതിയില്‍ (അിമഹ്യശേരമഹ ഏലീാലൃ്യ) ഒരു സ്ഥിരബിന്ദുവിനെയും ആ ബിന്ദുവില്‍ക്കൂടിയുള്ള രണ്ടു വിഭിന്ന നേര്‍വരകളെയും ആധാരമാക്കിയാണ് അവയുടെ സമതലത്തിലെ ബിന്ദുക്കള്‍ നിര്‍ദേശിക്കപ്പെടുന്നത്. ഈ ആധാരരേഖകള്‍ (അക്ഷങ്ങള്‍) പരസ്പരം ലംബമാകാം; അല്ലാതെയുമാകാം. ത്രിമാനവിശ്ളേഷകജ്യാമിതിയില്‍ (ഠവൃലല റശാലിശീിെമഹ അിമഹ്യശേരമഹ ഏലീാലൃ്യ) മൂന്ന് അക്ഷങ്ങള്‍ ഉണ്ടായിരിക്കും.
ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66ത്ഥ30' ചരിവില്‍ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങള്‍ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തില്‍ പ്രകാശരശ്മികള്‍ ക്രിസ്റ്റലില്‍ക്കൂടി ഒരേ സംവേഗത്തില്‍ (ാീാലിൌാ) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു. നോ: അക്ഷതലം; അക്ഷാംശരേഖാംശങ്ങള്‍; അനലിറ്റിക്കല്‍ ജ്യോമട്രി; നിര്‍ദേശാങ്കരേഖകള്‍