This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡഗ്ളസ്, മൈക്കല്‍ (1944-)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡഗ്ളസ്, മൈക്കല്‍ (1944-)
ഉീൌഴഹമ, ങശരവമലഹ
അമേരിക്കന്‍ ചലച്ചിത്രനടനും നിര്‍മാതാവും. പ്രസിദ്ധ ചലച്ചിത്ര നടന്‍ കിര്‍ക്ക് ഡഗ്ളസിന്റെ മകനായി ന്യൂജഴ്സിയില്‍ 1944-ല്‍ ജനിച്ചു. 1960-കളില്‍ ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും സ്ട്രീറ്റ്സ് ഒഫ് സാന്‍ഫ്രാന്‍സിസ്കോ എന്ന ടി. വി. സീരിയലില്‍ അഭിനയിച്ചാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. 1975-ല്‍ ഒണ്‍ ഫ്ളൂ ഓവര്‍ ദ് കുക്കൂസ് നെസ്റ്റ് എന്ന വിഖ്യാത ചിത്രത്തിന്റെ നിര്‍മാതാവായി. നാല് ഓസ്കാര്‍ അവാര്‍ഡുകളാണ് ഈ ചിത്രത്തിനു ലഭിച്ചത്. 1979-ല്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ് ചൈനാ സിന്‍ഡ്രോം എന്ന ചിത്രത്തില്‍ ജെയിന്‍ ഫോണ്ട നായികയായിരുന്നു. 1984-ല്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത റൊമാന്‍സിങ് ദ സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെയാണ് മുന്‍ നിരയിലെത്തിയത്. തെക്കനമേരിക്കയിലെ കാടുകളില്‍ ഒരു വനിതയെ രക്ഷിക്കാനെത്തുന്ന സാഹസികന്റെ റോളിലാണ് ഡഗ്ളസ് അഭിനയിച്ചത്.1987-ല്‍ നിര്‍മിച്ച വാള്‍ സ്ട്രീറ്റ്, ഫേറ്റല്‍ അട്രാക്ഷന്‍ എന്നീ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. ന്യൂയോര്‍ക്കിലെ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ഫേറ്റല്‍ അട്രാക്ഷനില്‍ ഡഗ്ളസ് അഭിനയിച്ചത്.
1990-കളില്‍ അഭിനയിച്ച ബേസിക് ഇന്‍സ്റ്റിങ്റ്റ്, ഡിസ്ക്ളോഷര്‍ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. ഗ്ളാമര്‍ താരങ്ങളായ ഷരോണ്‍ സ്റ്റോണ്‍, ഡെമിമൂര്‍ എന്നിവരായിരുന്നു യഥാക്രമം ഇവയിലെ നായികന്മാര്‍. 1996-ലെ ദ് ഗോസ്റ്റ് ആന്റ് ദ് ഡാര്‍ക്നസ് മറ്റൊരു വിജയം കുറിച്ചു.
1987-ല്‍ വാള്‍ സ്ട്രീറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കല്‍ ഏറ്റവും നല്ല നടനുള്ള അക്കാദമി അവാര്‍ഡ് നേടി. 1980-കളിലെ ബോക്സ് ഓഫീസ് ജേതാക്കളായ നടന്മാരില്‍ പത്താംസ്ഥാനവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.