This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറോപ്സിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:30, 7 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെറോപ്സിഡ

ജലൃീുേശെറമ

പന്നല്‍ച്ചെടികള്‍ (എലൃി) ഉള്‍പ്പെടുന്ന സസ്യകുടുംബം. ഫിലിസിനെ (എശഹശരശിമല) എന്നും ഇത് അറിയപ്പെടുന്നു. ടെറിഡോഫൈറ്റയില്‍ ഉള്‍പ്പെടുന്ന ഇവ വിത്തുകളുത്പാദിപ്പിക്കാത്ത സംവഹന സസ്യങ്ങളാണ്.

  പന്നല്‍ച്ചെടികള്‍ ഏകദേശം 300 ജീനസ്സുകളിലായി പതിനായിരം സ്പീഷീസുണ്ട്. ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവുമധികം ആദിമ ഇനങ്ങളുള്ളത് ഈ വിഭാഗത്തിലാണ്.
  തണലും ഈര്‍പ്പവുമുള്ള പ്രദേശങ്ങളിലാണ് പന്നലുകള്‍ നന്നായി വളരുക. ആദിമ ഇനങ്ങളിലധികവും 20 മീറ്ററോളം ഉയരത്തില്‍ വളരുന്നവയാണെങ്കിലും ഇപ്പോഴുള്ളവ അധികവും ഉയരം കുറഞ്ഞവയാണ്. പന്നലുകളാണ് സംവഹനസസ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ളവ. മധ്യഡിവോണിയനിലെ പാറകളില്‍നിന്ന് 390 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പന്നലുകളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. കാര്‍ബോണിഫെറസ് കാലഘട്ടങ്ങളിലാണ് ഏറ്റവുമധികം പന്നലുകള്‍ ജീവിച്ചിരുന്നത്. അതിനാല്‍ ഇക്കാലം പര്‍ണാഗയുഗം (പന്നല്‍ച്ചെടിയുഗം) എന്ന് അറിയപ്പെടുന്നു.
  പന്നല്‍ച്ചെടികളുടെ സ്പോറോഫൈറ്റിന് യഥാര്‍ഥ വേരും കാണ്ഡവും ഇലകളുമുണ്ട്. ചിരസ്ഥായിയായ സസ്യങ്ങള്‍ക്ക് സംവഹന കലകളുണ്ട്. ഇലകള്‍ വലുപ്പം കൂടിയതും സ്തരികയിലെ സിരകളുടെ ദ്വിവിഭജനം വളരെ പ്രകടമാക്കുന്നവയുമാണ്. ഇവയുടെ കാണ്ഡം നിലത്തു പടര്‍ന്നു വളരുന്നതോ മണ്ണിനടിയില്‍ മൂടപ്പെട്ടതോ, ട്രീഫേണ്‍സിലേതുപോലെ മണ്ണിനു മുകളിലേക്കു വളരുന്നതോ ആയിരിക്കും. കാണ്ഡത്തില്‍നിന്നും അവിടവിടെയായി വേരുകളുണ്ടാകുന്നു. അലൈംഗിക പ്രജനനവും ലൈംഗിക പ്രജനനവുമുണ്ട്. കാണ്ഡത്തിന്റെ പഴക്കംചെന്ന ഭാഗങ്ങള്‍ ചീഞ്ഞുപോകുമ്പോള്‍ ശാഖകള്‍ ഓരോന്നും വെവ്വേറെ സസ്യങ്ങളായിത്തീരുന്നു. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നുണ്ടാകുന്ന ചെറിയ മുകുളങ്ങളും (മറ്ലിശേശീൌേ യൌറ) വെവ്വേറെ സസ്യങ്ങളായിത്തീരാറുണ്ട്. അനിഷേകജനനവും (ുമൃവേലിീഴലിലശെ) അപയുഗ്മനവും (മുീഴമ്യാ) പുതിയ സസ്യങ്ങളുണ്ടാകാന്‍ കാരണമാകുന്നു. പന്നല്‍ച്ചെടികളുടെ ഇലകളിലുണ്ടാകുന്ന സ്പോറുകള്‍ മുളച്ച് ഹൃദയാകാരത്തിലുള്ള ഗാമെറ്റോഫൈറ്റുകളുണ്ടാകുന്നു. ഗാമറ്റോഫൈറ്റില്‍ ആന്ത്രീഡിയവും ആര്‍ക്കിഗോണിയവും ഉണ്ടായി ലൈംഗിക പ്രത്യുത്പാദനം നടക്കുന്നു. ഫ്ളജല്ലിത ഗാമീറ്റുകളുടെ ചലനത്തിന് ജലം ആവശ്യമാണ്. സസ്യങ്ങളിലെ ഉഭയവാസി (മാുവശയശമി) ആയി ഇവയെ കണക്കാക്കിവരുന്നു. നോ: ട്രീഫേണുകള്‍, പന്നല്‍ച്ചെടികള്‍.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍