This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂക്കാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:08, 3 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൂക്കാന

ഠൌരമിമ

ദക്ഷിണാകാശഗോളത്തില്‍ ദക്ഷിണധ്രുവത്തിനടുത്തു കാണപ്പെടുന്ന ഒരു നക്ഷത്രരാശി. ആരോഹണ നിര്‍ദേശാങ്കം (ൃശഴവ മരെലിശീിെഞഅ) 22 മണിക്കൂര്‍ 5 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ 22 മിനിറ്റു വരെയും ഗോളീയ അക്ഷാംശം (റലരഹശിമശീിേ) -56.7ത്ഥ മുതല്‍ -75.7ത്ഥ വരെയും വിന്യസിക്കപ്പെട്ടിട്ടുള്ള ഈ നക്ഷത്രരാശി ആകാശത്തില്‍ ഉദ്ദേശം 295 ചതുരശ്ര ഡിഗ്രി വ്യാപിച്ചു കിടക്കുന്നു. നീണ്ട കൊക്കുള്ള ടൂക്കന്‍ എന്ന പക്ഷിയുടെ കൊക്കിനോട് ആകാരസാദൃശ്യമുള്ളതിനാലാണ് ഈ രാശിക്ക് ഈ പേരു ലഭിച്ചത്. ഇന്‍ഡസ്, ഫോണിക്സ്, ഹോറോലോളിയം, പ്രൈഡ്രസ്, ഗ്രസ് എന്നിവ ടൂക്കാന രാശിക്കു ചുറ്റുമുള്ള നക്ഷത്രരാശികളാണ്. ടൂക്കാനയുടെ വാല്‍ഭാഗം ഫോണിക്സ് രാശിക്ക് തൊട്ടു തെക്കുവശത്തായി കാണപ്പെടുന്നു. പ്രകാശമാനം കൂടിയ അച്ചര്‍നാര്‍ നക്ഷത്രം ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ രാശിയിലെ ഉദ്ദേശം 81 നക്ഷത്രങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ടു നിരീക്ഷിക്കാവുന്നതാണ്. ഇവയുടെ പ്രകാശമാനം 2.8 മുതല്‍ 7 വരെ വ്യാപിച്ചുകിടക്കുന്നു. ഏറ്റവും പ്രകാശമേറിയ നക്ഷത്രം ആല്‍ഫാ ടൂക്കാനെയാണ്; പ്രകാശമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബീറ്റാ ടൂക്കാനയും. ബീറ്റാ-1, ബീറ്റാ-2, ബീറ്റാ-3 എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്നതാണിത്. വളരെ പ്രസിദ്ധമായ ചെറിയ മഗലന്‍ മേഘം (ടാമഹഹ ങമഴമഹഹലി രഹീൌറ) ഈ രാശിയിലാണ് കാണപ്പെടുന്നത്. മഗലന്‍ മേഘങ്ങള്‍ എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹങ്ങള്‍ ആകാശഗംഗയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ട് ഉപഗാലക്സികളാണ്. ഇവയ്ക്കു പുറമേ 47-ടൂക്കാനെ (ചഏഇ 104), ചഏഇ 362 എന്നിവ ടൂക്കാന നക്ഷത്രരാശിയില്‍ കാണപ്പെടുന്ന ഗോളീയ നക്ഷത്രവ്യൂഹങ്ങളാണ്.

   (ഡോ. എസ്. ആര്‍. പ്രഭാകരന്‍ നായര്‍)
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍