This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടുന്‍ഗുസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടുന്‍ഗുസ്
ഠൌിഴൌ
കിഴക്കന്‍ സൈബീരിയയിലെ ആര്‍ട്ടിക് വൃത്തത്തിനു സമീപമുള്ള വനപ്രദേശങ്ങളില്‍ ജീവിക്കുന്ന മംഗോള്‍ ജനവിഭാഗം. 17 മുതല്‍ 19 വരെ നൂറ്റാണ്ടുകളില്‍ ചൈനയില്‍ ഭരണം നടത്തിയിരുന്ന മഞ്ചു വംശവുമായി ടുന്‍ഗുസിന് വളരെ അടുത്ത ബന്ധമുണ്ടെന്നാണ് അവരുടെ വംശചരിത്രം വ്യക്തമാക്കുന്നത്. ഇരു വിഭാഗങ്ങളുടെയും മൂലസ്ഥാനം ആമുര്‍ തടമാണെന്ന് കരുതപ്പെടുന്നു. യെനിസി നദീതീരത്തു നിന്നും കിഴക്കോട്ട് പസിഫിക് സമുദ്രംവരെയുള്ള പ്രദേശവും കൊറിയ മുതല്‍ കാമചത്ക വരെയുള്ള തീരപ്രദേശവും ആര്‍ട്ടിക് തീരത്തുള്ള നിസൊവായ തുണ്ട്റയും മറ്റും ഉള്‍പ്പെട്ടതാണ് ടുന്‍ഗുസുകളുടെ ഇപ്പോഴത്തെ അധിവാസകേന്ദ്രങ്ങള്‍.
ജനങ്ങള്‍' എന്നര്‍ഥം വരുന്ന ചൈനീസ് പദത്തില്‍നിന്നുമാണ് ടുന്‍ഗുസ്' എന്ന പേര് നിഷ്പന്നമായത്. യുറാല്‍-ആള്‍ട്ടായിക് ഭാഷാവിഭാഗത്തിലെ ടുന്‍ഗുസിക്' ഭാഷയാണ് ഇവരുപയോഗിക്കുന്നത്. ടുന്‍ഗുസുകളില്‍ ഇവെന്‍കി' (ഋ്ലിസശ), ഇവെനി' (ഋ്ലിശ) അഥവാ ലാമട്ട്' (ഘമാൌ) എന്നീ രണ്ടു പ്രധാന വിഭാഗങ്ങളും നെഗിഡാല്‍' (ചലഴശറമഹ), ഗോള്‍ഡുകള്‍' (ഏീഹറ), ഡോള്‍ഗന്‍' (ഉീഹഴമി) തുടങ്ങിയ ചെറു വിഭാഗങ്ങളുമുണ്ട്. കറുത്ത നിറമുള്ളതും എഴുന്നു നില്‍ക്കുന്നതുമായ തലമുടിയും ഉയര്‍ന്ന കവിളെല്ലുകളും ചരിഞ്ഞ കണ്ണുകളും ഈ ജനവിഭാഗത്തിന്റെ പ്രത്യേകതകളാണ്. ഇവരില്‍ മഞ്ഞ നിറവും തവിട്ടുനിറവുമുള്ള വിഭാഗവുമുണ്ട്.
നായാട്ട്, മത്സ്യബന്ധനം, കലമാന്‍ വളര്‍ത്തല്‍ എന്നിവയാണ് ടുന്‍ഗുസ് സമൂഹത്തിന്റെ പ്രധാന തൊഴിലുകള്‍. കന്നുകാലി വളര്‍ത്തലും, കുതിര വളര്‍ത്തലും, കൃഷിപ്പണിയും ഇവരുടെ മറ്റ്
തൊഴിലുകളായിപ്പറയാം. പിതൃദായക്രമമാണ് ഇവര്‍ പിന്തുടരുന്നത്. ഇവരുടെ പരമ്പരാഗത മതം പ്രേതാത്മാക്കളിലും മന്ത്രവാദത്തിലും അധിഷ്ഠിതമാണ് (ടവമാമിശാ). രോഗശാന്തി വരുത്തുവാനും പ്രവചനങ്ങള്‍ നടത്തുവാനും മറ്റും ടുന്‍ഗുസ് ജനത മന്ത്രവാദികളായ പുരോഹിതന്മാരെ ആശ്രയിക്കുന്നു. ക്രിസ്തുമതവും ബുദ്ധമതവും സ്വീകരിച്ചവരും ഇവരുടെയിടയിലുണ്ട്.
ഇന്ന് ഉദ്ദേശം 80,000 ടുന്‍ഗുസുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവരില്‍ 15,000-ത്തോളം പേര്‍ ആമുര്‍ തടത്തിലും ശേഷിച്ചവര്‍ സൈബീരിയയിലുമാണ് പാര്‍ക്കുന്നത്.