This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടീ(റ്റീ)റാ-ദെല്‍-ഫ്യൂഗോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടീ(റ്റീ)റാ-ദെല്‍-ഫ്യൂഗോ
ഠശലൃൃമറലഹഎൌലഴീ
തെക്കെ അമേരിക്കയുടെ തെക്കേയറ്റത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹം. മഗലന്‍ കടലിടുക്ക് ഈ ദ്വീപസമൂഹത്തെ പ്രധാന കരയില്‍നിന്നും വേര്‍തിരിക്കുന്നു. ചിലിക്കാണ് മഗലന്‍ കടലിടുക്കിന്റെ നിയന്ത്രണാധികാരം. ദ്വീപസമൂഹത്തിന്റെ വിസ്തീര്‍ണം: സു. 71, 484 ച.കീ.മീ.. ഇതില്‍ ഏറ്റവും വലിയ ദ്വീപായ, ടീറാ-ദെല്‍-ഫ്യൂഗോയ്ക്ക് 49,935
ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: കി. അത്ലാന്തിക് സമുദ്രം, തെ. അന്റാര്‍ട്ടിക് സമുദ്രം, പ. പസിഫിക് സമുദ്രം. കേപ്ഹോണ്‍ മുനമ്പാണ് ദ്വീപസമൂഹത്തിന്റെ തെക്കേ മുനമ്പ്. ജനസംഖ്യ: 3600. ടീറാ-ദെല്‍-ഫ്യൂഗോയുടെ പൂര്‍വ ഭാഗങ്ങള്‍ ആര്‍ജന്റീനയ്ക്കും, പശ്ചിമഭാഗങ്ങള്‍ ചിലിക്കും അധികാരപ്പെട്ടതാണ്. നവറിന്‍, ഹോസ്തെ, ക്ളാരന്‍സ്, സാന്റാഇന എന്നിവയാണ് മറ്റു പ്രധാന ദ്വീപുകള്‍. ടീറാ-ദെല്‍-ഫ്യൂഗോ ദ്വീപിന് ഐല ഗ്രാന്‍ഡെ (കഹെമ ഏൃമിറല) എന്നും പേരുണ്ട്. ഈ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന ആര്‍ജന്റീനന്‍ പ്രവിശ്യക്കും ടീറാ-ദെല്‍-ഫ്യൂഗോ എന്നാണ് പേര്‍. പ്രവിശ്യാ വിസ്തീര്‍ണം: 21571 ച. കി. മീ.; ജനസംഖ്യ: 134036 (1999), തലസ്ഥാനം: ഉഷൂയയിയ; ജനസംഖ്യ: 29166 (1991).
1520-ല്‍ ഫെര്‍ഡിനന്റ് മഗലന്‍ ആണ് ഈ ദ്വീപസമൂഹത്തിന് ടീറാ-ദെല്‍-ഫ്യൂഗോ എന്ന പേരു നല്‍കിയത്. പസിഫിക്കിലേക്ക് എളുപ്പമാര്‍ഗം കണ്ടുപിടിക്കാനുള്ള മഗലന്റെ ശ്രമത്തിനിടയിലാണ് അദ്ദേഹം ഈ ദ്വീപ് കണ്ടെത്തിയത്. അഗ്നിയുടെ നാട്' (ഘമിറ ീള ളശൃല) എന്നാണ് നാമാര്‍ഥം. ദ്വീപിലെ ആദിമനിവാസികള്‍ തണുപ്പകറ്റാന്‍ നിരന്തരം തീക്കുണ്ഡങ്ങള്‍ സൂക്ഷിക്കുക പതിവായിരുന്നു. ദ്വീപിന്റെ തീരങ്ങളില്‍ കെടാതെ സൂക്ഷിച്ചിരുന്ന തീക്കുണ്ഡങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാണ് മഗലന്‍ ഈ ദ്വീപിനെ അഗ്നിയുടെ നാട് എന്ന് വിശേഷിപ്പിച്ചത്. ആര്‍ജന്റീനിയന്‍ അധീനതയിലുള്ള ടീറാ-ദെല്‍-ഫ്യൂഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഉഷുയയിയ (ഡവൌെമശമ) നഗരം ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഭരണ കേന്ദ്രമാണ്. ടീറാ-ദെല്‍-ഫ്യൂഗോ ദ്വീപുവാസികളെ പൊതുവേ ഫ്യൂഗിയന്‍സ് എന്ന് വിളിക്കുന്നു.
1948-ല്‍ ടീറാ-ദെല്‍-ഫ്യൂഗോ ദ്വീപിന്റെ ആര്‍ജന്റീനിയന്‍ ഭാഗത്ത് ഒരു ഇറ്റാലിയന്‍ അധിവാസിത പ്രദേശം നിലവില്‍
വന്നു. ദ്വീപസമൂഹത്തില്‍പ്പെടുന്ന നവറീന്‍ ദ്വീപില്‍ ചിലിയുടെ ഒരു നാവികത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ടീറാ-ദെല്‍-ഫ്യൂഗോയുടെ ചില ഭാഗങ്ങളില്‍ എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയി
ട്ടുണ്ട്.
തുടര്‍ച്ചയായ മഴയും കൊടുങ്കാറ്റും ഈ ദ്വീപസമൂഹത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ശൈത്യകാലത്ത് ദ്വീപസമൂഹത്തിന്റെ ഭൂരിഭാഗവും മഞ്ഞുകൊണ്ട് മൂടപ്പെടുന്നു. വാര്‍ഷിക താപനില, വര്‍ഷപാതം എന്നിവയുടെ ശ.ശ. യഥാക്രമം 6 ഡിഗ്രി സെ. ഉം. 635 മി. മീ-ഉം ആകുന്നു.