This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറെ, അഹമ്മദ് സെക്കൂ (1922-84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:27, 4 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൂറെ, അഹമ്മദ് സെക്കൂ (1922-84)

ഠീൌൃല, അവാലറ ടലസീൌ

ആഫ്രിക്കന്‍ രാഷ്ട്രീയ നേതാവും ഗിനി റിപ്പബ്ളിക്കിന്റെ ആദ്യ പ്രസിഡന്റും. ഒരു കര്‍ഷകന്റെ പുത്രനായി 1922 ജനു. 9-ന് ഇദ്ദേഹം ഗിനിയിലെ ഫറനാ എന്ന സ്ഥലത്തു ജനിച്ചു. കൊനാക്രിയിലെ സ്കൂളുകളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. ടെക്നിക്കല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ ഭക്ഷ്യസമരത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇദ്ദേഹത്തെ സ്കൂളില്‍നിന്നും പുറത്താക്കി. ഫ്രഞ്ച് കോളനി ഭരണകൂടത്തിന്റെ പോസ്റ്റ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പില്‍ 1941-ല്‍ ഉദ്യോഗസ്ഥനായ ടൂറെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തൊഴിലാളി നേതാവെന്ന നിലയില്‍ അംഗീകാരം നേടുകയും 1945-ല്‍ പോസ്റ്റല്‍ ജീവനക്കാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുകയും ചെയ്തു. ഇദ്ദേഹം 1946-ല്‍ ഗിനിയിലെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റില്‍ നിയമിതനായി. താമസിയാതെ ട്രഷറി ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറി ജനറലായി. ഈ കാലയളവില്‍ ടൂറെയുടെ പ്രവര്‍ത്തനം രാഷ്ട്രീയ രംഗത്തേയ്ക്കും വ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ ഡെമോക്രാറ്റിക് റാലി എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകാംഗമായിരുന്ന ടൂറെയ്ക്ക് അതിന്റെ ഉപാദ്ധ്യക്ഷനാകാനും കഴിഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിക്കൊണ്ടു ഗവണ്‍മെന്റ് ഇദ്ദേഹത്തെ നേരിട്ടു. ഇതോടെ ഇദ്ദേഹം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായി മാറി. തുടര്‍ന്ന് ഗിനിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നൊരു രാഷ്ട്രീയ കക്ഷി സ്ഥാപിക്കുന്നതിന് ടൂറെ നേതൃത്വം നല്‍കി. 1950-ഓടുകൂടി ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ സെക്രട്ടറി ജനറല്‍ ആയ ടൂറെയ്ക്ക് 1952-ല്‍ ഗിനിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ പദവിയിലേക്കുമുയരാന്‍ സാധിച്ചു. 1956-ല്‍ കൊനാക്രിയിലെ മേയറായും ഇതേവര്‍ഷംതന്നെ ഫ്രഞ്ച് നാഷണല്‍ അസംബ്ളിയിലേക്കുള്ള ഗിനിയുടെ പ്രതിനിധിയായും തെരഞ്ഞെടുത്തുകൊണ്ട് ജനങ്ങള്‍ ഇദ്ദേഹത്തെ അംഗീകരിക്കുകയാണു ചെയ്തത്. 1957-ല്‍ ജനറല്‍ യൂണിയന്‍ ഒഫ് വര്‍ക്കേഴ്സ് ഒഫ് ബ്ളായ്ക്ക് ആഫ്രിക്ക എന്ന പ്രമുഖ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന ടൂറെയ്ക്ക് അതിന്റെ പ്രസിഡന്റാകാനും അവസരമുണ്ടായി. സ്വതന്ത്ര ഗിനി റിപ്പബ്ളിക്കിന്റെ ആദ്യ പ്രസിഡന്റായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് 1958-ലായിരുന്നു. പിന്നീട് 1963-ലും 68-ലും 74-ലും 80-ലും ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റു പക്ഷത്തുള്ള രാജ്യങ്ങളില്‍ നിന്നും ഗിനി റിപ്പബ്ളിക്കിനുവേണ്ടി ഇദ്ദേഹം സഹായം സ്വീകരിച്ചിരുന്നു. 1984 മാ. 26-ന് ഒഹായോവിലെ ക്ളീവ്ലന്‍ഡില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍