This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടില്ലൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടില്ലൈറ്റ്
ഠശഹഹശലേ
ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന
അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ ബൌള്‍ഡര്‍ ക്ളേ' എന്നും വിളിക്കാറുണ്ട്. ടില്‍ രണ്ടുവിധമുണ്ട്; ബേസല്‍-ഹിമാനികളുടെ അടിത്തട്ടിനാല്‍ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, അബ്ളേഷന്‍' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടര്‍ന്നുണ്ടാകുന്ന ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണ രാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത.