This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറ്റിക്കാക്ക തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:38, 3 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിറ്റിക്കാക്ക തടാകം

ഠശശേരമരമ ഘമസല

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, ഏറ്റവും വലുതും ഗതാഗതയോഗ്യവുമായ തടാകമാണിത്. സമുദ്രനിരപ്പില്‍നിന്ന് 3800 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം ആന്‍ഡീസ് പര്‍വതനിരയിലെ ബൊളീവിയന്‍ പീഠഭൂമിയിലാണ് വ്യാപിച്ചിരിക്കുന്നത്. തെ. കിഴക്കന്‍ പെറു മുതല്‍ പശ്ചിമബൊളീവിയ വരെ വ്യാപിച്ചുകിടക്കുന്ന ടിറ്റിക്കാക്ക തടാകത്തിന് 8135 ച. കി. മീ. വിസ്തൃതിയുണ്ട്. നീളം 177 കി. മീ.; ശ. ശ. വീതി 56 കി. മീ.; ശ. ശ. ആഴം 365 മീ.

  ടിറ്റിക്കാക്ക തടാകത്തിന്റെ ദക്ഷിണാഗ്രത്തില്‍നിന്ന് ഉത്ഭവിച്ച് ബൊളീവിയയിലെ പൂപോ (ജീീുീ) തടാകത്തില്‍ നിപതിക്കുന്ന ഡേസഗ്വാഡെറോ (ഉലമെഴൌമറലൃീ) നദിയാണ് തടാകത്തിന്റെ പ്രധാന ജലനിര്‍ഗമനമാര്‍ഗം. വ്യക്തമായ രണ്ടു ഭാഗങ്ങള്‍ ഈ തടാകത്തിനുണ്ട്. വിശാലമായ ഉത്തരപശ്ചിമ ഭാഗത്തെ 

ചിക്വിറ്റോ (ഇവശരൌശീ) എന്നു വിളിക്കുന്നു. 212 മീ. ആണ് ഇതിന്റെ പരമാവധി ആഴം. എന്നാല്‍ ദക്ഷിണ പൂര്‍വ ഭാഗത്തിന് ആഴം

താരതമ്യേന കുറവാണ്. തടാകജലത്തിന്റെ 90 ശ. മാ.-ത്തില്‍ അധികവും ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്നതിനാല്‍ ജലത്തില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. തീരത്തോടടുത്ത തടാകഭാഗങ്ങള്‍ ആഴം കുറഞ്ഞ ചതുപ്പുനിലങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇവിടെ സമൃദ്ധമായി വളരുന്ന ഈറല്‍ (ൃലലറ) ഉപയോഗിച്ചു നെയ്തുണ്ടാക്കുന്ന ടുടുറാസ് (ീീൃമ) എന്നു പേരുള്ള നൌകകളാണ് തടാകത്തിലെ പ്രധാന പ്രാദേശിക ഗതാഗതോപാധി.

  ടിറ്റിക്കാക്ക തടാകക്കരയില്‍നിന്നും കോര്‍ഡിലെറാ റിയലിന്റെ (ഇീൃറശഹഹലൃമ ഞലമഹ) മഞ്ഞുമൂടിയ പര്‍വതശിഖരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നതു കാണാം. മത്സ്യസമ്പന്നമായ ഈ തടാകത്തില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും ഭക്ഷ്യയോഗ്യമാണ്. ശൈത്യകാലാവസ്ഥയുടെ കാഠിന്യം കുറയ്ക്കുന്നതില്‍ ടിറ്റിക്കാക്ക തടാകത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഇതുമൂലം എത്ര ഉയരത്തിലും ഇവിടെ ചോളംപോലുള്ള വിളകളുത്പാദിപ്പിക്കുവാന്‍ സാധിക്കുന്നു. തടാകത്തിലെ ബോട്ടുഗതാഗതം പെറുവിനെയും ബൊളീവിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. പുരാതന കാലം (1400 എ.ഡി.) മുതല്‍ ടിറ്റിക്കാക്ക തടാകത്തിന്റെ തീരപ്രദേശം ജനസാന്ദ്രതയില്‍ മുന്നിലായിരുന്നു. 
  അയ്മാറ ഇന്ത്യരാണ് തടാകത്തിനു ചുറ്റും വസിക്കുന്ന 

പ്രധാന ജനവിഭാഗം. പൂര്‍വ-ഇന്‍കാ കാലഘട്ടം മുതല്‍ ഇവര്‍ തടാകക്കരയില്‍ അധിവാസം ഉറപ്പിച്ചിരുന്നു. പശ്ചിമാര്‍ദ്ധത്തില്‍ ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ആദിമസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും തടാകത്തിന്റെ തെക്കേയറ്റത്തു കാണാം. തടാകത്തിന്റെ തെക്കേക്കരയിലുള്ള ടിയവ്നാകൊ (ഠശമവൌമിമരീ) യിലായിരുന്നു പ്രധാനമായും ഈ സാംസ്കാരിക വികാസമുണ്ടായത്. ജനവാസമുള്ള നിരവധി ചെറുദ്വീപുകളും പൌരാണിക കാലഘട്ടത്തില്‍ ടിറ്റിക്കാക്കയില്‍ നിലനിന്നിരുന്നു. ഇന്‍കാ വംശജരുടെ ജന്മസ്ഥലമായി ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഐലാ ദെല്‍സോള്‍ (കഹെമ റലഹീഹ) ദ്വീപ് ടിറ്റിക്കാക്ക തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍