This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലിസ്, തോമസ് (1505 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:00, 30 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാലിസ്, തോമസ് (1505 - 85)

Talis, Thomas

ഇംഗ്ളീഷ് സംഗീതജ്ഞന്‍. 1505-ലാണ് ജനനമെന്നു കരുതപ്പെടുന്നു. ആദ്യകാല ജീവിതത്തെക്കുറിച്ച് അധികമൊന്നും അറിവായിട്ടില്ല. 1532 കാലത്ത് ഡോവര്‍ പ്രിയറിയുടെ ഓര്‍ഗനിസ്റ്റ് ആയിരുന്നു. പിന്നീട് ലണ്ടനിലേക്ക് പോവുകയും അവിടെ നിന്ന് വാല്‍തം ആബിയിലെത്തുകയും ചെയ്തു. അവിടത്തെ ഗായകസംഘ ത്തോടൊപ്പം ജീവിച്ചു കൊണ്ടാണ് ഇദ്ദേഹം ഗാനരചനയിലേക്കു പ്രവേശിച്ചത്. ആവേ ഡെയി പാട്രീസ്, സാല്‍ വെ ഇന്റിമെറേറ്റ് തുടങ്ങിയ ലത്തീന്‍ മോട്ടറ്റുകളായിരുന്നു ആദ്യകാലരചനകള്‍. അവിടെ നിന്നും കാന്റര്‍ബറിയിലെത്തിയ ഇദ്ദേഹം രണ്ടുവര്‍ഷ ങ്ങള്‍ക്കുശേഷം റോയല്‍ ചാപ്പലിലെ അംഗമായി (1542). പിന്നീട് മരണം വരെ അവിടെത്തന്നെ തുടര്‍ന്നു. 1575-നു മുമ്പുതന്നെ ഇദ്ദേഹം വില്യം ബയാര്‍ഡിനോടൊപ്പം ഓര്‍ഗനിസ്റ്റ് ആയി. 1575-ല്‍ എലിസബത്ത്- രാജ്ഞി അവര്‍ക്കിരുവര്‍ക്കുമായി സംഗീതരചനകള്‍ അച്ചടിച്ചു

തോമസ് ടാലിസ്

പ്രസിദ്ധീകരിക്കാനുള്ള വിശേഷാവകാശം നല്‍കി. അങ്ങനെയാണ് അതേ വര്‍ഷം ഇദ്ദേഹവും ബയാര്‍ഡും ചേര്‍ന്ന് മോട്ടറ്റുകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചത്. ആ കൃതി അവര്‍ രാജ്ഞിക്കുതന്നെ സമര്‍പ്പിക്കുകയും ചെയ്തു. ടാലിസിന്റെ രചനകളില്‍ പ്രധാനപ്പെട്ടവ ഇരുപത് കീബോര്‍ഡ് കൃതികളും ഏതാനും

സ്വതന്ത്രഗാനങ്ങളുമാണ്. എങ്കിലും വാങ്മയാലാപനത്തിനായുള്ള ഇദ്ദേഹത്തിന്റെ രചനകളാണ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. 50 മോട്ടറ്റുകളടക്കം 60 രചനകളാണ് കത്തോലിക്കാസഭയ്ക്കായി ഇദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ അമ്പതോളം 'ആംഗ്ളിക്കന്‍' രചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക ലാറ്റിന്‍ രചനകളും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മതപരമായ സംഗീതത്തിന്റെ സമസ്തശോഭകളും ഇംഗ്ളണ്ടില്‍ ആദ്യമായി സമ്മേളിച്ചുകണ്ടത് ഇദ്ദേഹത്തിന്റെ രചനകളിലാണെന്നു പറയാം. അതുകൊണ്ടാണ് പല സംഗീതചരിത്രകാരന്മാരും ഇദ്ദേഹത്തെ 'ഫാദര്‍ ഒഫ് ഇംഗ്ളീഷ് ചര്‍ച്ച് മ്യൂസിക്' എന്നു വിശേഷിപ്പിച്ചിട്ടുള്ളത്. ഇംഗ്ളണ്ടിലെ ഗ്രീനിച്ചില്‍ 1585 നവ. 23-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍