This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലെന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:16, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാലെന്‍സി

ഠമഹഹലിശെ

ഉത്തര ഘാനയിലെ സാവന്നാ (ടമ്മിിമ) മേഖലയിലുള്ള ഒരു നീഗ്രോ ജനവര്‍ഗം. ഇതിന് പല ഗോത്രങ്ങളുണ്ട്. കൃഷിയും കാലിവളര്‍ത്തലും കോഴിവളര്‍ത്തലും ഇവര്‍ ഉപജീവനമാര്‍ഗമായി

സ്വീകരിച്ചിരിക്കുന്നു. ഗുര്‍ (ഏൌൃ) ഭാഷാ കുടുംബത്തില്‍പ്പെട്ട താല്‍നി (ഠമഹിശ) ആണ് ഇവരുടെ ഭാഷ. കൂട്ടുകുടുംബങ്ങളായി കഴിഞ്ഞുകൂടുന്ന ജീവിതരീതിയാണ് ഇവര്‍ക്കുള്ളത്. ബഹുഭാര്യാത്വസമ്പ്രദായം ഇവരുടെയിടയില്‍ നിലവിലുണ്ട്. കുടുംബനാഥനും ആണ്‍മക്കളും (ചിലപ്പോള്‍ ചെറുമക്കളും) അവരുടെ ഭാര്യമാരും അവിവാഹിതകളായ പെണ്‍മക്കളും ഒരു കുടുംബമായി താമസിക്കുന്നു. വിവാഹിതരായ പെണ്‍മക്കള്‍ അവരുടെ ഭര്‍ത്താവിന്റെ കുടുംബത്തിലാണ് താമസിക്കുന്നത്. ദൃഢമായ കുടുംബ ബന്ധം പുലര്‍ത്തുന്നവരാണിവര്‍. പിതാവു വഴിയുള്ള പിന്‍തുടര്‍ച്ചാക്രമം പാലിച്ചുവരുന്നു. അന്യജാതിയില്‍ നിന്നുള്ള വിവാഹബന്ധം അംഗീകരിക്കുവാന്‍ ഇവര്‍ മടികാണിക്കുന്നില്ല. ഗോത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമുണ്ട്. ഇവര്‍ പിന്തുടര്‍ന്നുവരുന്ന ജീവിതക്രമത്തില്‍ പ്രത്യക്ഷനീതിനിര്‍വഹണാധികാരം മുതിര്‍ന്ന ഗോത്ര നേതാക്കളില്‍ നിക്ഷിപ്തമായുള്ള സമ്പ്രദായം നിലവിലിരിക്കുന്നു. ചില ഗോത്രങ്ങളില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് ഗോത്രമുഖ്യനായി കണക്കാക്കപ്പെടുമ്പോള്‍ മറ്റു ചില ഗോത്രങ്ങളില്‍ മുതിര്‍ന്ന നേതാവ് ഭൂമിയുടെ ആചാരപരമായ അവകാശിയായി പരിഗണിക്കപ്പെടുകയാണ് പതിവ്. കൃഷിയിറക്കും വിളവെടുപ്പും ഉത്സവങ്ങളായി ആഘോഷിക്കുന്നു. സാമൂഹിക പരിവര്‍ത്തനങ്ങളോട് ഇണങ്ങിപ്പോകുവാന്‍ മടികാണിക്കാത്ത ഇക്കൂട്ടര്‍ രാജ്യത്തു ലഭ്യമായ ആധുനിക വിദ്യാഭ്യാസ സൌകര്യവും മറ്റ് അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. തൊഴില്‍പരമായ കുടിയേറ്റത്തിനുള്ള സൌകര്യം ഉപയോഗപ്പെടുത്തുന്നതിലും ഉത്സുകരാണിവര്‍. ഗോത്രനേതാക്കളില്‍ നിക്ഷിപ്തമായിരുന്ന അധികാരാവകാശങ്ങള്‍ ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഔദ്യോഗിക ഭരണ ഏജന്‍സികളാണ് ഇപ്പോള്‍ നിര്‍വഹിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍