This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിയറി, അഗസ്റ്റിന് (1795 - 1856)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടിയറി, അഗസ്റ്റിന് (1795 - 1856)
ഠവശല്യൃൃ, അൌഴൌശിെേ
ഫ്രഞ്ച് ചരിത്രകാരന്. 1795 മേയ് 10-ന് ഇദ്ദേഹം മദ്ധ്യ ഫ്രാന്‍സിലെ ബ്ളോയ്സില് ജനിച്ചു. ജന്മനാട്ടിലും പാരീസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫ്രഞ്ച് താത്ത്വികനായിരുന്ന സെയ്ന്റ് സൈമണിന്റെ (1760-1825) സെക്രട്ടറിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. സെയ്ന്റ് സൈമണിന്റെയും സര് വാള്‍ട്ടര്‍ സ്കോട്ടിന്റെയും ആശയങ്ങള്‍ ചരിത്രരചനയില്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നതായി ഒരഭിപ്രായമുണ്ട്. ചരിത്രരചനയില്‍ അവലംബിച്ചിരുന്ന കാല്പനിക രീതി ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് ജനസമ്മതി നേടിക്കൊടുത്തു. ഹിസ്റ്ററി ഒഫ് ദ് കോണ്‍ക്വസ്റ്റ് ഒഫ് ഇംഗ്ളണ്ട് ബൈ ദ് നോര്‍മന്‍സ് (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ; മൂന്നു വാല്യം, 1825), നരേറ്റീവ്സ് ഒഫ് ദ് മെരോവിന്‍ജിയന്‍ ഈറാ (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ, 1845) എന്നീ ഗ്രന്ഥങ്ങള്‍ ഏറെ ബഹുജനപ്രീതി നേടിവയാണ്. ഇവയ്ക്കു പുറമേ നിരവധി ചരിത്ര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1825-ഓടുകൂടി അന്ധത ബാധിച്ചുവെങ്കിലും അത് ഇദ്ദേഹത്തിന്റെ ചരിത്രരചനയ്ക്ക് തടസ്സമായില്ല. രചനകള്‍ക്ക് മൂല സ്രോതസ്സുകളെ ഉപയോഗിച്ചിരുന്നുവെങ്കിലും നാടകീയമായ പ്രതിപാദനരീതിക്ക് അമിത പ്രാധാന്യം നല്‍കിയതായി ഇദ്ദേഹത്തിന്റെ രചനകള്ക്കെതിരായി ആക്ഷേപമുണ്ടായി. ഫ്രഞ്ച് അക്കാദമി, ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1856 മേയ് 22-ന് ഇദ്ദേഹം പാരീസില്‍ മരണമടഞ്ഞു.