This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിനമിഫോമിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:23, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിനമിഫോമിസ്

ഠശിമാശളീൃാല

ഒരു പക്ഷിഗോത്രം. മധ്യ-ദക്ഷിണ അമേരിക്കയിലെ പുല്‍മേടുകളിലും വനങ്ങളിലും കാണപ്പെടുന്ന പക്ഷികളാണ് ഈ ഗോത്രത്തിലുള്ളത്. ഈ പ്രദേശങ്ങള്‍ തന്നെയാണ് ഇവയുടെ പ്രഭവകേന്ദ്രമെന്നും കരുതപ്പെടുന്നു. ഈ ഗോത്രത്തില്‍ ഒന്‍പത് ജീനസ്സുകളിലായി നാല്പത്താറ് സ്പീഷീസുണ്ട്. ടിനമസ് മേജര്‍ (ഠശിമാൌ ാമഷീൃ), ക്രിപ്റ്റ്യുറെല്ലസ് സാല്‍ട്ടുവാരിസ് (ഇൃ്യുൌൃലഹഹൌ മെഹൌമൃശ), ക്രി. ടാടൌപ്പ, (ഇ. മേമൌുേമ), റിങ്കോട്ടസ് റൂഫെസെന്‍സ് (ഞവ്യിരവീൌ ൃൌളലരെലി) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.

  തറയില്‍ വസിക്കുന്ന ഈ പക്ഷികള്‍ക്ക് ഗിനിക്കോഴികളോട് രൂപസാദൃശ്യമുണ്ട്. പക്ഷേ ഇവയുടെ കൊക്ക് ചെറുതും നീണ്ടു വളഞ്ഞതുമാണ്. ശരീരത്തിന് 20 സെ. മീ. മുതല്‍ 53 സെ. മീ. വരെ നീളം വരും; ഭാരം 450 ഗ്രാം മുതല്‍ 2300 ഗ്രാം വരെയും. ആണ്‍പക്ഷികളേക്കാള്‍ പെണ്‍പക്ഷികള്‍ക്ക് വലുപ്പക്കൂടുതലുണ്ട്. തൂവലുകള്‍ക്ക് തവിട്ടുനിറമോ ചാരനിറമോ ആണ്. ഇടയ്ക്കിടെ വെള്ളനിറത്തിലുള്ള പൊട്ടുകളും വരകളും കാണപ്പെടുന്നു. വാല്‍ നീളം കുറഞ്ഞതാണ്. ഈ ഭാഗം കനത്ത തൂവലുകളാല്‍ മറഞ്ഞിരിക്കുകയും ചെയ്യും. കാലുകള്‍ തടിച്ചവയും ബലമേറിയവയുമാണ്. കാലിലെ നാലു വിരലുകളില്‍ മൂന്നെണ്ണം മുന്നോട്ടും ഒരെണ്ണം പിന്നോട്ടും ആയിട്ടാണ് കാണപ്പെടുന്നത്. ഇവയുടെ പറക്ക-പേശികള്‍ വികസിതങ്ങളാണെങ്കിലും ഇവ അധികം പറക്കാറില്ല. അധികദൂരം ഓടാനും ഇവയ്ക്കാവില്ല. പലപ്പോഴും തല മുന്നോട്ട് നീട്ടി പുല്‍ക്കൂട്ടത്തിനുള്ളില്‍ ചലനമില്ലാതെ കിടക്കാറുണ്ട്.
  തറയില്‍ മരങ്ങളുടെ വേരുകളോടു ചേര്‍ന്നാണ് ഇവ സാധാരണയായി കൂടുണ്ടാക്കാറുള്ളത്. മുട്ട നിക്ഷേപിക്കുന്നതും ഇതിനുള്ളിലാണ്. പ്രജനനഘട്ടത്തില്‍ സ്പീഷീസ് വ്യത്യാസം അനുസരിച്ച് 1 മുതല്‍ 12 മുട്ടകള്‍ വരെ ഇടും. മുട്ടയ്ക്ക് പച്ച, നീല, മഞ്ഞ, പാടലത്തവിട്ട് തുടങ്ങി കറുപ്പുഛായ വരെയുള്ള നിറങ്ങള്‍ കാണപ്പെടുന്നു. ഒരു മുട്ടയ്ക്ക് 20 ഗ്രാം മുതല്‍ 70 ഗ്രാം വരെ തൂക്കമുണ്ടാവും. മുട്ട വിരിയാന്‍ 19-20 ദിവസങ്ങളെടുക്കും. മുട്ടകളെ 

സംരക്ഷിക്കുന്നതും പരിചരിക്കുന്നതും ആണ്‍പക്ഷികളാണ്. ഈ പക്ഷികളുടെ പ്രധാന ആഹാരം ഫലങ്ങള്‍, വിത്തുകള്‍, കീടങ്ങള്‍, ചെറിയ അകശേരുകികള്‍ എന്നിവയാണ്. ഇവയുടെ മാംസം

രുചിയേറിയതാകയാല്‍ ഇവ വളരെയധികം വേട്ടയാടപ്പെടുന്നുമുണ്ട്.

   (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍