This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിംഗാഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടിംഗാഡ്
ഠശാഴമറ
അള്‍ജീരിയയില്‍ പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശം. തമുഗാഡി എന്നും
ഈ പ്രദേശം അറിയപ്പെട്ടിരുന്നു. (ഇപ്പോഴത്തെ അള്‍ജീരിയയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് മുമ്പ് നുമുദിയ എന്നും പേരുണ്ടായിരുന്നു). ട്രാജന്‍ ചക്രവര്‍ത്തി തന്റെ സേനാവ്യൂഹങ്ങള്‍ക്കും മറ്റുമായാണ് എ.ഡി. 100-ാമാണ്ടില്‍ ഈ നഗരം സ്ഥാപിച്ചതും വിപുലീകരിച്ചതും. ട്രാജന്റെ ട്രയംഫല്‍ ആര്‍ച്ച്' എന്ന കവാടവും കച്ചവടകേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഗ്രന്ഥപ്പുരയും ഓഫീസ് കെട്ടിടങ്ങളും സ്നാനഘട്ടങ്ങളും തിയെറ്ററും ഇവിടെയുണ്ടായിരുന്നതായി അവശിഷ്ടങ്ങളില്‍നിന്നും മനസ്സിലാകുന്നുണ്ട്. ഈ നഗരം ഏറെക്കാലം സമ്പല്‍സമൃദ്ധമായി നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകളുണ്ട്. റോമന്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ നഗരം ക്ഷയോന്മുഖമായി. വാന്‍ഡലുകള്‍, ബെര്‍ബറുകള്‍, ബൈസാന്തിയക്കാര്‍, അറബികള്‍ എന്നിവര്‍ 5-ാം ശ. മുതല്‍ 7-ാം ശ. വരെ നടത്തിയ ആക്രമണങ്ങള്‍ നഗരത്തെ നാശത്തിലെത്തിച്ചു. പിന്നീട് നഗരം വിസ്മൃതിയിലാണ്ടു. 1881-ല്‍ ആരംഭിച്ച ഉത്ഖനനത്തോടെയാണ് പ്രാചീന അവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞത്. റോമന്‍ സംസ്കാരാവശിഷ്ടങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ചിലര്‍ ഈ പ്രദേശത്തെ ഉത്തര ആഫ്രിക്കയിലെ പോമ്പി എന്നും വിശേഷിപ്പിക്കുന്നുണ്ട്.