This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാബര്‍നാകിള്‍സ് ഉത്സവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:02, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാബര്‍നാകിള്‍സ് ഉത്സവം

ഠമയലൃിമരഹല ളലശ്െേമഹ

യഹൂദരുടെ കൂടാരപ്പെരുന്നാള്‍. ടാബര്‍നാകിള്‍ എന്ന പദത്തിനര്‍ഥം താത്കാലിക വാസസ്ഥാനം എന്നാണ്. ഹീബ്രു ഭാഷയില്‍

സുക്കോത്ത് (സുക്ക-കുടില്‍) എന്നു പറയുന്നു. യഹൂദരുടെ ഒരു പ്രധാന ശരത്കാല ആഘോഷമായ ടാബര്‍നാകിള്‍ വിളവെടുപ്പുത്സവം കൂടിയാണ്. യഹൂദകലണ്ടറിലെ ഏഴാമത്തെ മാസമായ ‘തിഷ്റി' 15-ന്് ആരംഭിക്കുന്ന സുക്കോത്ത് ഏഴു ദിവസം നീണ്ടു നില്‍ക്കാറുണ്ട്. എട്ടാം ദിവസത്തെ ഉത്സവത്തിന് ‘ഷെമിനി അത്സെരിത്' (ടവലാശിശ അ്വലൃല) എന്നാണ് പേര്. ‘സിംചത്ത്തോറ' എന്നറിയപ്പെടുന്ന മറ്റൊരാഘോഷവും എട്ടാം ദിവസം നടത്തിപ്പോരുന്നു. ചില യഹൂദവിഭാഗങ്ങള്‍ ഒമ്പതാം ദിവസമാണ് ‘സിംചത്ത് തോറ' ആഘോഷിക്കാറുള്ളത്. യഹൂദരുടെ മതാചാരപ്രകാരം പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് സുക്കോത്ത്, അത്സെരിത്, സിംചത്ത് തോറ എന്നിവ.

  രണ്ടു പ്രധാന ചടങ്ങുകള്‍ ഉള്‍പ്പെട്ടതാണ് സുക്കോത്ത് ഉത്സവം. ‘സുക്കാ' എന്ന പേരില്‍ അറിയപ്പെടുന്ന കുടിലില്‍ പാര്‍ക്കുക എന്നതാണ് ഇതിന്റെ ആദ്യത്തെ ചടങ്ങ്. ഇതിനായി വീട്ടുമുറ്റത്ത് കുടിലുകള്‍ നിര്‍മിക്കുന്നു. മൂന്നു ഭിത്തികള്‍ ഉള്ള ഈ കുടിലിന് മേല്‍ക്കൂര ഉണ്ടായിരിക്കുകയില്ല, വയ്ക്കോല്‍ കൊണ്ടോ ഇലകള്‍ കൊണ്ടോ മുകള്‍ഭാഗം മൂടിയിരിക്കും. ഉത്സവനാളുകളില്‍ ഈ കുടിലിനുള്ളിലാണ് ആഹാരം പാകം ചെയ്തു കഴിക്കുന്നത്. ഉഷ്ണമേഖലയില്‍ യഹൂദര്‍ ഈ കുടിലിനുള്ളില്‍ തന്നെ അന്തിയുറങ്ങുകയും ചെയ്യാറുണ്ട്. കുടിലില്‍ പാര്‍ക്കുന്നതിന്റെ പ്രാധാന്യം ലേവിയര്‍ 23:42, 43-ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- "ഏഴു ദിവസം നിങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ക്കണം.... ഈജിപ്തു ദേശത്തുനിന്ന് ഇസ്രായേല്‍ ജനതയെ കൊണ്ടുപോന്നപ്പോള്‍, ഞാന്‍, അവരെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചിരുന്നു എന്ന് നിങ്ങളുടെ സന്തതി പരമ്പരകള്‍ ഗ്രഹിക്കാന്‍ വേണ്ടിയാണ് ഇത്. ഭൌതികസുഖങ്ങളുടെ നശ്വരതയെക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുവാന്‍ വേണ്ടിയാണ് കുടിലുകളില്‍ പാര്‍ക്കണം എന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്ന് മതപണ്ഡിതന്മാര്‍ ഈ ആചാരത്തെ വ്യാഖ്യാനിക്കുന്നു. ബൈബിളിലെ കഥാപാത്രങ്ങള്‍ സുക്കോത്ത് നാളുകളില്‍ കുടിലുകള്‍ സന്ദര്‍ശിക്കുമെന്നൊരു വിശ്വാസം നിലവിലുണ്ട്. തന്മൂലം ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തില്‍ സ്വാഗതഗീതങ്ങള്‍ ആലപിക്കുക പതിവാണ്. ചെറുനാരകം, അരളി, കൊളുന്ത് എന്നീ ചെടികളുടെ ചെറുചില്ലകളും കുരുന്നു പനയോലയും ഉപയോഗിച്ചുള്ളതാണ് സുക്കോത്ത് ഉത്സവത്തിന്റെ രണ്ടാമത്തെ പ്രധാനചടങ്ങ്. ആരാധനായോഗങ്ങളില്‍ ഇവ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു. 

ദുഷ്ടശക്തികളെ അകറ്റി ദൈവത്തിന്റെ സര്‍വാധിപത്യം ഉറപ്പാക്കുവാനാകും എന്ന വിശ്വാസമനുസരിച്ചാണ് ഈ അനുഷ്ഠാനം നിര്‍വഹിക്കുന്നത്. നല്ല വിളവ് കൊയ്തെടുക്കാന്‍ സാധിക്കുന്നതിന്റെ നാന്ദി സൂചകമായാണ് ഈ ചടങ്ങ് നടത്തുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

  എട്ടാം ദിവസമായ 'ഷെമിനി അത്സെരിതി'ല്‍ മഴയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തുന്നു. തോറ വായനയുടെ ഒരു വാര്‍ഷികചക്രത്തിന്റെ അവസാനവും പുതിയ ചക്രത്തിന്റെ ആരംഭവും കുറിക്കുന്നതാണ് ‘സിംചത്ത് തോറ' ആഘോഷം. തോറ വായനയുടെ വാര്‍ഷിക ചക്രം അവസാനിപ്പിക്കുന്ന വ്യക്തിയെ തോറയുടെ മണവാളന്‍ എന്നും പുതിയ ചക്രം ആരംഭിക്കുന്ന വ്യക്തിയെ ഉല്‍പ്പത്തിയുടെ മണവാളന്‍ എന്നും പറയുന്നു. നോ: ടാബര്‍നാകിള്‍.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍