This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബൊ തീവണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:10, 25 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടര്‍ബൊ തീവണ്ടി

ഠൌൃയീ ഠൃമശി

വാതക ടര്‍ബൈന്‍ എന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ദ്രുതവേഗ പാസഞ്ചര്‍ തീവണ്ടി. മറ്റു തീവണ്ടികളെപ്പോലെ ഇതില്‍ പ്രത്യേക എന്‍ജിന്‍ യൂണിറ്റ് ഇല്ല; തീവണ്ടിയുടെ രണ്ടറ്റത്തുമുള്ള പവര്‍ കാറുകളിലെ (ചിത്രം 1) വാതക ടര്‍ബൈന്‍ എന്‍ജിനുകളാണ് തീവണ്ടിയെ മുന്നോട്ടു നയിക്കുന്നത്. മുന്‍വശത്തു ഘടിപ്പിച്ചിട്ടുള്ള പവര്‍ കാര്‍ തീവണ്ടിയെ വലിക്കുമ്പോള്‍ പിന്‍ഭാഗത്തെ പവര്‍ കാര്‍ തീവണ്ടിയെ മുന്നോട്ടു തള്ളി നീക്കുന്ന 'പുഷ്-പുള്‍' രീതിയാണ് ഇവയിലുള്ളത്. ഇതര തീവണ്ടികളെ അപേക്ഷിച്ചു ഭാരം കുറഞ്ഞതും, കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നതുമാണ്, ടര്‍ബൊ തീവണ്ടി. പ്രവര്‍ത്തനവേളയിലുണ്ടാകുന്ന ശബ്ദ മലിനീകരണവും ഇതിനു കുറവായിരിക്കും. വായുഗതിക രീതിയില്‍ പിന്‍വലിവു പരമാവധി കുറയ്ക്കാവുന്ന തരത്തില്‍ ഗേജ് കൂടിയ അലൂമിനിയം കൊണ്ട് എയ്റോസ്പേസ് എന്‍ജിനീയര്‍മാരാണ് ടര്‍ബൊ തീവണ്ടി നിര്‍മിക്കുന്നത്. തീവണ്ടിയുടെ പവര്‍ കാറുകള്‍ക്കിടയിലായി 3 മുതല്‍ 9 വരെ പാസഞ്ചര്‍ കാറുകള്‍ ഘടിപ്പിക്കാറുണ്ട്; പവര്‍ കാറുകളിലും യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൌകര്യമുണ്ട്. മറ്റു തീവണ്ടികളിലെ കാറുകളെ അപേക്ഷിച്ച് ഇവയിലേതിനു 75 സെ. മീ. -ഓളം പൊക്കം കുറവായിരിക്കും; കാറുകള്‍ക്കോരോന്നിനും രണ്ടു ചക്രമേ കാണൂ. കാറുകള്‍ക്കു ഭാരം കുറവായതിനാല്‍ കുറഞ്ഞ ശക്തി ഉപയോഗിച്ചു തീവണ്ടിയെ ചലിപ്പിക്കാനാകുന്നു. ഇതുമൂലം ഇന്ധനവും ലാഭിക്കാനാകും.

  ടര്‍ബൊ തീവണ്ടിയുടെ പ്രധാന പ്രത്യേകതകള്‍ അവയിലെ തൂങ്ങിയാടുന്ന (ുലിറൌഹീൌ) ബാങ്കിങ് സസ്പെന്‍ഷന്‍ സംവിധാനവും ഗിയര്‍ ആക്സിലുകളുമാണ്. മുകള്‍ഭാഗത്തിനടുത്തു നിന്നു, തങ്ങളുടെ ഗുരുത്വാകര്‍ഷണ കേന്ദ്രത്തിലൂടെ കടന്നു പോകത്തക്ക രീതിയില്‍, ഒരു അ-ഇനം ചട്ടക്കൂട്ടില്‍ തൂങ്ങിയാടാവുന്ന തരത്തിലാണ്, കാറുകളെ ഉറപ്പിച്ചിട്ടുള്ളത്. പവര്‍ കാറുകളില്‍ അവയിലെ കുംഭത്തിനു (റീാല) കീഴിലും ഇതര കാറുകളില്‍ അവയ്ക്കിടയിലുമാണ് സസ്പെന്‍ഷന്‍ സംവിധാനം ഉറപ്പിക്കുന്നത്. ഇതുകാരണം വലിയ വേഗതയില്‍ വളവുകള്‍ തിരിയുമ്പോള്‍ ടര്‍ബൊ തീവണ്ടിയിലെ കാറുകള്‍ അപകേന്ദ്രബല പ്രഭാവത്താല്‍ വിമാനങ്ങളെപ്പോലെ പാതയിലെ വളവിന് ഉള്ളിലേക്കായിട്ടാണ് ചരിയുന്നത് (ചിത്രം 2). ഇതുമൂലം വളവുകളില്‍ക്കൂടി ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോഴും തീവണ്ടിയിലെ കാറുകള്‍ക്കുള്ളിലെ ഇരിപ്പിടങ്ങളില്‍ യാത്രക്കാര്‍ക്കു നിവര്‍ന്നുതന്നെ ഇരിക്കാനാകുന്നു. സാധാരണ തീവണ്ടികളെ അപേക്ഷിച്ചു 30%-40% ഉയര്‍ന്ന വേഗതയില്‍ വളവുകള്‍ തിരിയാനും ഈ സജ്ജീകരണം ടര്‍ബൊ തീവണ്ടിയെ സഹായിക്കുന്നു. അതുപോലെ ഓരോ ജോടി കാറുകള്‍ക്കുമിടയിലുള്ള ആക്സിലുകള്‍ വളവുകളിലൂടെയുള്ള പ്രയാണം സുഗമമാക്കുന്നതോടൊപ്പം കാറുകളുടെ കുലുക്കവും ചക്രങ്ങളുടെ തേയ്മാനവും കുറയ്ക്കാനും സഹായിക്കുന്നു. 
  പരമാവധി സുഖകരമായ യാത്രാസൌകര്യം ലഭിക്കത്തക്കതരത്തിലാണ് കാറുകളുടെ അകവശം ക്രമീകരിക്കുന്നത്. പരവതാനികള്‍, കര്‍ട്ടനുകള്‍, പരോക്ഷ പ്രകാശനം, വായനയ്ക്കായുള്ള വിളക്കുകള്‍, മടക്കു മേശകള്‍, തലവച്ചു ചാരിക്കിടക്കാന്‍ സൌകര്യപ്രദമായ കസേരകള്‍, വാതിലിനടുത്തു ലഗേജ് റാക്കുകള്‍, ഭക്ഷണം വിളമ്പാനുള്ള പ്രത്യേകം ഗാലിത്തട്ടുകള്‍ (ഴമഹഹല്യ), എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ടാകും. എയര്‍ കണ്ടിഷനിങ് ഉള്ളതിനാല്‍ കാറുകള്‍ ക്കുള്ളിലെ അന്തരീക്ഷ താപനില നിയന്ത്രിക്കാനാകുന്നു. ആവശ്യമെങ്കില്‍ വിദ്യുത് താപനവും ലഭ്യമാണ്. പൊടി അകത്തേക്കു കടക്കുന്നതു തടയാനും രവ തലം (ിീശലെ ഹല്ലഹ) താഴ്ത്താനും വേണ്ടി കാറുകള്‍ക്കുള്ളിലെ വായു അല്പം മര്‍ദിതമാക്കുകയാണു പതിവ്. 
  ഓരോ തീവണ്ടിയിലും പരമാവധി ഏഴു വാതക ടര്‍ബൈന്‍ എന്‍ജിനുകള്‍ വരെ ഘടിപ്പിക്കാനാവും. ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് ഇവയുടെ എണ്ണം നിശ്ചയിക്കുന്നത്. പക്ഷേ, തീവണ്ടിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടുന്ന വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായിട്ടുള്ള പ്രത്യാവര്‍ത്തിത്രം (മഹലൃിേമീൃ) പ്രവര്‍ത്തിപ്പിക്കാനായി മാത്രം എപ്പോഴും ഒരു എന്‍ജിന്‍ ഉപയോഗിക്കുന്നുണ്ടാവും. എന്‍ജിനുകളുടെ എണ്ണം വര്‍ധിക്കുന്തോറും തീവണ്ടിക്ക് ആര്‍ജിക്കാനാവുന്ന പരമാവധി വേഗത, ത്വരണം എന്നിവയുടെ മൂല്യവും ഉയരുന്നു. ചെറുതും ഒതുക്കമുള്ളതുമായതിനാല്‍ വാതക ടര്‍ബൈന്‍ എന്‍ജിനുകള്‍ പവര്‍ കാറുകളിലെ കുംഭത്തിനടിയില്‍ വരത്തക്കവണ്ണം ഉറപ്പിക്കാനാകുന്നു. ടര്‍ബൈനിലെ ഷാഫ്റ്റുകള്‍ വിമാനത്തിലെ പ്രൊപ്പെല്ലെറുകള്‍ എന്നപോലെ കാറുകളിലെ ഗിയറുകളെ ചാലിതമാക്കി അതുവഴി ടര്‍ബൊ തീവണ്ടിയിലെ ചക്രങ്ങളെ ചലിപ്പിക്കുന്നു. ആന്തരിക-ദഹന എന്‍ജിനുകളെ അപേക്ഷിച്ചു നാലിലൊന്ന് അന്തരീക്ഷ മലിനീകരണമേ ഇതിലെ വാതക ടര്‍ബൈനുകള്‍ സൃഷ്ടിക്കാറുള്ളൂ. സാധാരണ തീവണ്ടിപ്പാതകളിലൂടെ തന്നെ ഓടിക്കാമെന്നതിനാല്‍ ടര്‍ബൊ തീവണ്ടിക്കായി പ്രത്യേക പാത നിര്‍മാണവും ആവശ്യമില്ല. 
  1960-കളുടെ തുടക്കത്തില്‍ അമേരിക്കയിലെ യൂണൈറ്റഡ് ടെക്നോളജീസ് കോര്‍പ്പറേഷനിലെ (അന്നത്തെ യൂണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍) എന്‍ജിനീയര്‍മാരാണ് ടര്‍ബൊ തീവണ്ടി ആദ്യമായി രൂപപ്പെടുത്തിയത്. തുടര്‍ന്നു സിക്കോര്‍സി എയര്‍ക്രാഫ്റ്റ് ഡിവിഷന്റെ സര്‍ഫസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ്, ഗതാഗതത്തിനായിട്ടുള്ള പ്രഥമ ടര്‍ബൊ തീവണ്ടി 1968 -ല്‍ പുറത്തിറക്കി. അമേരിക്കയിലെ ബോസ്റ്റണിനും ന്യൂയോര്‍ക്കിനുമിടയിലും ക്യാനഡയിലെ മോണ്‍ട്രിയലിനും ടൊറൊന്റോയ്ക്കുമിടയിലും 1970-കളില്‍ അമേരിക്കന്‍ നിര്‍മിത ടര്‍ബൊ തീവണ്ടികള്‍ ഓടിച്ചിരുന്നു. 1980-കളുടെ മധ്യത്തോടെ ഫ്രഞ്ച് നിര്‍മിത ഇനങ്ങളും പുറത്തിറക്കപ്പെട്ടു. 
  ജപ്പാന്‍ നിര്‍മിത ഷിന്‍കെന്‍സെന്‍ ദ്രുതവേഗ വിദ്യുത് തീവണ്ടിയുടെ ആവിര്‍ഭാവവും 1970-കളില്‍ ഇന്ധനങ്ങള്‍ക്കുണ്ടായ ഭീമമായ വിലക്കയറ്റവും ടര്‍ബൊ തീവണ്ടിയുടെ പ്രചാരത്തിനു വിലങ്ങുതടിയായെങ്കിലും ഇവയിലെ നൂതന സസ്പെന്‍ഷന്‍ സംവിധാനം ഇതര തീവണ്ടികളില്‍ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍