This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാന്‍ജീര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:38, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ടാന്‍ജീര്‍
ഠമിഴശലൃ/ഠമിഴശലൃ
വടക്കന്‍ മൊറോക്കോയിലെ ഒരു തുറമുഖനഗരവും പ്രവിശ്യയും. ആഫ്രിക്കയുടെ വ. പടിഞ്ഞാറേയറ്റത്തുള്ള ഈ തുറമുഖ നഗരം ജിബ്രാള്‍ട്ടറിനു 58 കി. മീ. തെ. പ. മാറി ജിബ്രാള്‍ട്ടര്‍ ജലസന്ധിയുടെ ആരംഭത്തില്‍ സ്ഥിതി ചെയ്യുന്നു. പ്രവിശ്യാ വിസ്തീര്‍ണം: 1,195 ച. കി. മീ; ജനസംഖ്യ: 628000 ('94); നഗരജനസംഖ്യ: 307,000 (' 93 ല).
ഒരു പ്രമുഖ വ്യാവസായിക ഷിപ്പിങ് കേന്ദ്രമാണ് ടാന്‍ജീര്‍ നഗരം. ടാന്‍ജീറിന്റെ തന്ത്രപ്രധാനമായ സ്ഥാനം, രാഷ്ട്രീയ ചരിത്രം, അന്താരാഷ്ട്ര പദവി എന്നീ ഘടകങ്ങള്‍ നഗരത്തെ ഒരു പ്രമുഖ നയതന്ത്ര ബാങ്കിങ്-വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. മൊറോക്കോയിലെ പോര്‍ട്ട് ഒഫ് കാള്‍ (കപ്പലുകള്‍ കേടുപാടുകള്‍ നീക്കുന്നതിനും, വിഭവശേഖരണത്തിനും വേണ്ടി അടുക്കുന്ന തുറമുഖം) എന്ന പദവിയും ടാന്‍ജീറിനുണ്ട്. മൊറോക്കോയിലെ മൂന്നു വന്‍കിട തുറമുഖങ്ങളില്‍ ഒന്നു കൂടിയാണ് ടാന്‍ജീര്‍.
ടാന്‍ജീറിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇസ്ളാം വിശ്വാസികളാണ്. സ്പാനിഷ്, ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍. ഫ്രഞ്ചില്‍ ഈ നഗരം ടാന്‍ജര്‍ (ഠമിഴലൃ) എന്നും സ്പാനിഷില്‍ ടാങ്ഗര്‍ (ഠഗ്നിഴലൃ), എന്നും അറബിയില്‍ ടാന്‍ജ (ഠമിഴമ) എന്നും അറിയപ്പെടുന്നു.
ഉഷ്ണമേഖലാ കാലാവസ്ഥയാണ് ടാന്‍ജീറില്‍ അനുഭവപ്പെടുന്നത്. വരണ്ട വേനല്‍ക്കാലവും മഴയോടു കൂടിയ ശക്തി കുറഞ്ഞ ശൈത്യകാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ടാന്‍ജീറിനു സമീപമാണ് പുരാതന അറബിനഗരമായ മെദീന (ങലറശിമ) സ്ഥിതി ചെയ്യുന്നത്. വെള്ള നിറത്തിലുള്ള കെട്ടിടങ്ങള്‍, പള്ളികള്‍, വിവിധ വര്‍ണത്തിലുള്ള മിനാറുകള്‍ എന്നിവ മെദീനയുടെ പ്രത്യേകതകളാണ്. വളഞ്ഞ് ഇടുങ്ങിയ നഗര തെരുവുകളാണ് മറ്റൊരു സവിശേഷത. മെദീനയിലെ പുരാതന കോട്ട, പഴയ സുല്‍ത്താന്‍ കൊട്ടാരം, പുരാവസ്തു മ്യൂസിയം, ആധുനിക മൊറോക്കന്‍ കലാ മ്യൂസിയം, ഗ്രേറ്റ് മോസ്ക്, പെറ്റിറ്റ്സോകോ എന്നറിയപ്പെടുന്ന ചെറിയ കമ്പോളം, ഗ്രാന്റ് സോകോ (ഏൃമി ടീരരീ) എന്നറിയപ്പെടുന്ന വലിയ കമ്പോളം തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങള്‍.
ഒരു ഷിപ്പിങ് കേന്ദ്രമായ ടാന്‍ജീറില്‍ ചുരുക്കം ചില വ്യവസായങ്ങളും ഉണ്ട്. ആട്ടിന്‍തോല്‍, കാനറി വിത്തുകള്‍ (രമിമ്യൃ ലെലറ), കോര്‍ക്ക്, ബദാം, മൊറോക്കന്‍ തുകല്‍ എന്നിവ ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നു. നഗരത്തിന്റെ പുരാതന ഭാഗങ്ങളില്‍ കരകൌശല വ്യവസായങ്ങള്‍ക്കാണു പ്രാമുഖ്യം. ഒരു ആധുനിക വ്യാവസായിക മേഖലയും ഇവിടെ രൂപമെടുത്തിട്ടുണ്ട്. യന്ത്രസാമഗ്രികളുടേയും, ധാന്യം പൊടിക്കുന്ന മില്ലുകളുടേയും നിര്‍മാണം, മത്സ്യസംസ്ക്കരണം, സോപ്പു നിര്‍മാണം, ശീതളപാനീയ നിര്‍മാണം എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങള്‍. ടാന്‍ജീര്‍-ഫെസ് റെയില്‍ പാത നഗരത്തെ മൊറോക്കന്‍ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. റാബത് (ഞമയമ), റ്റെറ്റോയുവന്‍ (ഠലീൌമി) എന്നിവിടങ്ങളില്‍ ഹൈവേകളുണ്ട്. ടാന്‍ജീറിനു 13 കി. മീ. തെ. പ. മാറി ഒരു അന്താരാഷ്ട്ര വിമാനത്താവളവും സ്ഥിതി ചെയ്യുന്നു.
ചരിത്രം. മൊറോക്കോയിലെ ഈ തുറമുഖ നഗരം, ഫിനീഷ്യര്‍ ബി. സി. 15-ാം ശ. -ത്തോടടുപ്പിച്ചാണ് സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പിന്നീട് കാര്‍ത്തേജുകാര്‍ ഇവിടെ എത്തിച്ചേര്‍ന്നു. എ. ഡി. ഒന്നാം ശ. മുതല്‍ നിലനിന്ന റോമന്‍ ഭരണത്തില്‍ ടാന്‍ജീറിന്റെ പ്രാധാന്യം വര്‍ധിക്കുകയുണ്ടായി. റോമാക്കാര്‍ നഗരത്തിനു 'ടിന്‍ജിസ്' എന്ന പേരു നല്‍കിയിരുന്നു. എ.ഡി. 200-ഓടെ ഇവര്‍ നഗരത്തിനു ചുറ്റും നിര്‍മിച്ച മതില്‍ക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാനുണ്ട്. പില്‍ക്കാലത്തു വാന്‍ഡലുകളും (എ. ഡി. 429) ബൈസാന്തിയക്കാരും (541) വിസിഗോത്തുകളും (621) ഈ പ്രദേശം കയ്യടക്കി. 682-ല്‍ ഇത് അറബികളുടെ കൈവശമായി. 740-ല്‍ അറബികളില്‍ നിന്നും ടാന്‍ജീര്‍ സ്വതന്ത്രമാവുകയും തുടര്‍ന്നു പല ബെര്‍ബര്‍ രാജാക്കന്മാരുടെയും ഭരണത്തിലാവുകയും ചെയ്തു. പില്ക്കാലത്ത് ഒരു പ്രധാന തുറമുഖമായിത്തീര്‍ന്ന ഇവിടേക്ക് മധ്യകാലത്തോടെ യൂറോപ്യന്മാരുടെ ശ്രദ്ധ പതിഞ്ഞു. പോര്‍ച്ചുഗീസുകാര്‍ 1471-ല്‍ ടാന്‍ജീര്‍ കരസ്ഥമാക്കി. ഇക്കാലത്താണ് ടാന്‍ജീറിനു വാണിജ്യാഭിവൃദ്ധിയുണ്ടായത്. 1578 മുതല്‍ 1640 വരെ സ്പെയിന്‍കാരുടെ ഭരണമായിരുന്നു ഇവിടെ നിലനിന്നത്. തുടര്‍ന്നു പോര്‍ച്ചുഗീസുകാര്‍ ടാന്‍ജീര്‍ തിരിച്ചു പിടിച്ചു. ചാള്‍സ് കക -മായുള്ള കാതറീന്റെ വിവാഹത്തി