This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരനോട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 1 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിരനോട്ടം

കഥകളിയിലെ ഒരു ചടങ്ങ്. കത്തി, താടി, കരി തുടങ്ങിയ വേഷ ങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന രംഗത്തിനു തൊട്ടുമുമ്പ്, അരങ്ങത്തു വന്ന് തിരശ്ശീല അല്പാല്പമായി താഴ്ത്തി മുഖം ദീപത്തിനു നേരെ വരത്തക്കവണ്ണം താണുനിന്ന് താളാനുസൃതമായി ഭാവപ്രകടനങ്ങളോടെ നടത്തുന്ന രംഗവീക്ഷണമാണ് ഇത്. ഗായകന്‍ രംഗപ്രവേശനശ്ളോകം ചൊല്ലിക്കഴിയുമ്പോള്‍ തിരശ്ശീലയ്ക്കുള്ളില്‍ വരുന്ന വേഷം മൂന്നാവൃത്തി അലമുറയിടും. തുടര്‍ന്ന് രംഗവന്ദനം ചെയ്ത് കലാശമെടുക്കും. പിന്നീട് തിരനോട്ടം ആരംഭിക്കുകയായി. തിരശ്ശീലയുടെ മുകളിലത്തെ വക്കില്‍ ഇരുകൈവിരലുകളും നിവര്‍ത്തിപ്പിടിച്ച് മുഖം താഴ്ത്തി ദീപത്തിനുനേരെ വരത്തക്കവണ്ണം അരയില്‍ താണുനിന്ന് നോക്കുന്നതാണ് തിരനോട്ടം. തുടര്‍ന്നുവരുന്ന രംഗത്തിന്റെ സ്ഥായിയായ രസമാണ് അപ്പോള്‍ കണ്ണില്‍ സ്ഫുരിക്കുക. കത്തിവേഷങ്ങള്‍ തിരനോട്ടം നടത്തുമ്പോള്‍ മുകളില്‍ മേല്‍ക്കട്ടിയും മുഖത്തിനിരുവശവും ആലവട്ടവും പിടിക്കാറുണ്ട്. താടി - കരി വേഷങ്ങള്‍ ഇടതുകാല്‍ പീഠത്തില്‍ കയറ്റിവച്ചാണ് തിരനോട്ടം നടത്തുക. ഈ തിരനോട്ടം കൂടുതല്‍ വിസ്തരിക്കാറില്ല. രൌദ്രരസ പ്രധാനങ്ങളായ പച്ചവേഷങ്ങള്‍ പീഠത്തില്‍ കയറിനിന്ന് തിരശ്ശീലയില്‍ പിടിച്ചുകൊണ്ടാണ് തിരനോട്ടം നടത്തുക.

തുടക്കം, പ്രവേശം എന്നീ അര്‍ഥത്തിലുള്ള ഒരു ശൈലിയായി ഇന്ന് 'തിരനോട്ടം'എന്ന പ്രയോഗം മാറിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍