This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താഷ്കെന്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താഷ്കെന്റ്
ഠമവെസലി
ഉസ്ബെകിസ്താന്‍ റിപ്പബ്ളിക്കിന്റെ തലസ്ഥാന നഗരം. 1938-ല്‍ നിലവില്‍ വന്ന താഷ്കെന്റ് പ്രവിശ്യയുടെ തലസ്ഥാനം കൂടിയാ ണിത്. പ്രവിശ്യാ വിസ്തൃതി: 15,600 ച.കി.മീ.; നഗരജനസംഖ്യ: 21,57,000(2001).
ചിര്‍ചിക് നദീ താഴ്വരയിലെ ലോയസ് മരുപ്പച്ചയില്‍ സ്ഥിതി ചെയ്യുന്ന താഷ്കെന്റ് പ്രവിശ്യയുടെ വ.-ഉം കി.-ഉം ഭാഗങ്ങളില്‍ ട്യെന്‍ഷാന്‍ മലനിരകളും തെ.-ഉം പ.-ഉം ഭാഗങ്ങളില്‍ ഗൊലോദ്നായ (ഏീഹീറിമ്യമ) സ്റ്റെപ്പി പ്രദേശവും അതിരുകള്‍ നിര്‍ണയിക്കുന്നു. പരുത്തിയും പഴവര്‍ഗങ്ങളും മുഖ്യവിളകളായുള്ള താഷ്കെന്റില്‍ വിപുലമായ ജലസേചന സൌകര്യം ലഭ്യമാണ്. ആമു-ദരിയ നദീതടമാണ് താഷ്കെന്റിലെ പ്രധാന കാര്‍ഷിക കേന്ദ്രം.
പുരാതനവും ആധുനികവുമായ വ്യക്തമായ രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് താഷ്കെന്റ് നഗരം. പ്രാചീന വാണിജ്യ പാതയിലെ വര്‍ത്തക കേന്ദ്രവും പട്ടണവുമായി പരിലസിച്ചിരുന്ന പുരാതന നഗരഭാഗവുമായി തുലനം ചെയ്യുമ്പോള്‍ തികച്ചും വിഭിന്നവും അത്യാധുനികവുമാണ് പുതിയ നഗരഭാഗം. അത്യാധുനിക ജീവിതശൈലിയാണ് ഇവിടത്തെ മുഖ്യ സവിശേഷത.
ഉസ്ബെകിസ്താനിലെ മുഖ്യ വ്യാവസായിക കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് താഷ്കെന്റ്. ധാരാളം യന്ത്രോത്പാദന ശാലകളും പരുത്തി വസ്ത്രനിര്‍മാണശാലകളും നഗരത്തിലുണ്ട്. ഘനവ്യവസായങ്ങളില്‍ എസ്കലേറ്ററുകള്‍, ക്രെയിനുകള്‍, ഖനനോപകരണങ്ങള്‍ മുതലായവയുടെ നിര്‍മാണത്തിനാണ് മുന്‍തൂക്കം. ഭക്ഷ്യസാധനങ്ങള്‍, പരുത്തി, പുകയില, രാസവസ്തുക്കള്‍, ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍ എന്നിവയുടെ ഉത്പാദനം ചെറുകിട വ്യവസായങ്ങളില്‍ മുഖ്യസ്ഥാനം നേടിയിരിക്കുന്നു. നഗരപ്രാന്തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജല-വൈദ്യുതപദ്ധതികള്‍ താഷ്കെന്റിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നു.
ഒരു പ്രധാന റെയില്‍-വ്യോമഗതാഗതകേന്ദ്രം കൂടിയാണ് താഷ്കെന്റ്. തുര്‍കിസ്താന്‍-സൈബീരിയന്‍-ട്രാന്‍സ്കാസ്പിയന്‍ റെയില്‍ പാതകളിലെ ഒരു പ്രധാന ജങ്ഷനായും താഷ്കെന്റ് വര്‍ത്തിക്കുന്നു.
വര്‍ഗ-വംശ-ദേശ വൈജാത്യങ്ങളാല്‍ സങ്കീര്‍ണമാണ് താഷ്കെന്റിലെ ജനസമൂഹം. ഉസ്ബെക്കുകള്ക്കാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ശേഷിക്കുന്നവരില്‍ റഷ്യര്‍, ടാട്ടര്‍, ഖസാക്, താഡ്ഷിക് തുടങ്ങിയ വംശീയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. താഷ്കെന്റ് സ്റ്റേറ്റ് സര്‍വകലാശാല തുടങ്ങിയ നിരവധി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കു പുറമേ ലോകോത്തര ഗ്രന്ഥശാലകള്‍, മ്യൂസിയങ്ങള്‍, തിയെറ്ററുകള്‍, മറ്റു സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയും ഈ നഗരത്തിലുണ്ട്. ഉസ്ബെക് അക്കാദമി ഒഫ് സയന്‍സസിന്റെ ആസ്ഥാനം ഇവിടെയാണ്.
20-ാം ശ.-ത്തോടെയാണ് താഷ്കെന്റ് നാഗരിക വളര്‍ച്ച ആര് ജിച്ചത്. വളഞ്ഞു പുളഞ്ഞു നീണ്ട ഇടുങ്ങിയ പാതകളുടേയും അവയ്ക്കരികിലെ കളിമണ്കൂരകളുടേയും സ്ഥാനത്ത് വീതിയേറിയ പാതകളും വിശാലമായ ഉദ്യാനങ്ങളും ആധുനിക മാതൃകയിലുള്ള കെട്ടിട സമുച്ചയങ്ങളും ആസൂത്രിതമായി നിര്‍മിക്കപ്പെട്ടു. പുരാതന വാസ്തുശില്പ മാതൃകയിലുള്ള ചുരുക്കം ചില മന്ദിരങ്ങള്‍ മാത്രമേ ഈ ആധുനികവത്കരണത്തെ അതിജീവിച്ചുള്ളൂ. 1966-ഏ.-ല്‍ ഉണ്ടായ വന്‍ഭൂചലനം നഗരത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും വളരെപ്പെട്ടെന്ന് പുനര്‍നിര്‍മിക്കപ്പെട്ടു.
ബി.സി. 2-ാം ശ. മുതല്‍ താഷ്കെന്റില്‍ ജനവാസമുണ്ടായിരുന്നതായി ചില പുരാതന ചൈനീസ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. എ.ഡി. 7-ാം ശ. മുതല്‍ ചൈനയിലേക്കുള്ള വാണിജ്യപാതയിലെ ഒരു കേന്ദ്രമെന്ന നിലയില്‍ ഈ നഗരം പ്രാധാന്യം നേടി. 8-ാം ശ.-ത്തില്‍ നഗരം മുസ്ളിം ഭരണാധികാരികളുടെ നിയന്ത്രണത്തിലായി. തുടര്‍ച്ചയായ ഭരണമാറ്റങ്ങള്ക്കുശേഷം 1220-ല്‍ നഗരം മംഗോളിയരുടെ കൈവശമായി. 1361 മുതല്‍ 15-ാം ശ.-ത്തിന്റെ അവസാനം വരെ തിമൂറിന്റേയും പിന്‍ഗാമികളുടേയും അധീനതയിലായിരുന്നു താഷ്കെന്റ്. 1865-ല്‍ റഷ്യക്കാര്‍ നഗരം കീഴടക്കി. റഷ്യന്‍ വിപ്ളവത്തിനു ശേഷം 1922-24 കാലത്ത് തുര്‍കിസ്താന്‍ സ്വയംഭരണ റിപ്പബ്ളിക്കിന്റേയും പിന്നീട് ഉസ്ബെക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കിന്റേയും തലസ്ഥാനം താഷ്കെന്റായിരുന്നു. ആധുനിക ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ താഷ്കെന്റ് ഉടമ്പടിയുടെ (1966) വേദിയായിരുന്നു താഷ്കെന്റ്. നോ: താഷ്കെന്റ് കരാര്‍