This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താര്‍താവല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:12, 4 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

താര്‍താവല്‍

റൂബിയേസീ (ഞൌയശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധ സസ്യം. ശാ.നാ. സ്പെര്‍മക്കോസ് ഹിസ്പിഡ (ടുലൃാമരീരല വശുശറമ) ബൊറേറിയ ഹിസ്പിഡ (ആീൃൃലൃശമ വശുശറമ). നത്തച്ചൂരി, കുടല്‍ച്ചുരുക്കി എന്നീ പേരുകളുള്ള താര്‍താവല്‍ സംസ്കൃതത്തില്‍ വസുകഃ, തൂലപുഷ്പം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

ഇന്ത്യയില്‍ പൊതുവേ എല്ലായിടങ്ങളിലേയും വരണ്ട പ്രദേശ ങ്ങളില്‍ കളസസ്യമായി വളരുന്നു. താര്‍താവല്‍ സു. 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്.

താര്‍താവല്‍ അനേകം ശാഖോപശാഖകളായി നിലത്തു പടര്‍ന്നു വളരുന്ന ഓഷധിയാണ്. ഇതിന്റെ തണ്ടിന് ചതുരാകൃതിയാണ്; നിറയെ ദൃഢലോമങ്ങളുമുണ്ടായിരിക്കും. ഇലകള്‍ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഇലകള്‍ പരുപരുത്തതും ലഘുവുമാണ്. ഇലഞെട്ട് (പത്രവൃന്തം) ചെറുതായിരിക്കും. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് നാളാകൃതിയാണ്. 4-6 ബാഹ്യദളങ്ങളും ദളങ്ങളും ഓരോ നിരകളായി ക്രമീകരിച്ചിരിക്കുന്നു. കായ സൂച്യാകൃതിയിലുള്ള സംപുട(രമുൌഹല)മാണ്. അഗ്രം ഉരുണ്ട കായയ്ക്ക് ഏതാണ്ട് അഞ്ച് മി.മീ. വരെ നീളമുണ്ടായിരിക്കും.

താര്‍താവല്‍ സമൂലം ഔഷധമായുപയോഗിക്കുന്നു. ചവര്‍പ്പു രസവും ഉഷ്ണവീര്യവുമുള്ള താര്‍താവല്‍ ശരീരക്ഷീണം അകറ്റുന്നതിനും വയറുവേദന, ദഹനക്കേട്, കുടല്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളിലെ ചേരുവയായും ഉപയോഗിച്ചുവരുന്നു.

 'വാനുഷ്ണഃ കടുസ്തിക്തഃ കഫ പിത്ത വിഷാപഹാ
 യോനിദോഷ തൃഷാദാഹകുഷ്ഠശോഫാസ്ര നാശനഃ' 
 എന്നാണ് ഭാവപ്രകാശത്തില്‍ താര്‍താവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍