This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപായണികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 4 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

താപായണികം

ഠവലൃാശീിശര

ഉയര്‍ന്ന താപനിലയില്‍ ചൂടായ വസ്തുക്കളില്‍ നിന്ന് താപായണ ങ്ങളുടെ (വേലൃാശീി) ഉത്സര്‍ജനത്തെക്കുറിച്ചുള്ള പഠനം. ഈ താപായണങ്ങള്‍ ധനചാര്‍ജുള്ളതോ ഋണചാര്‍ജുള്ളതോ ആകാം. ഇതില്‍ ഇലക്ട്രോണ്‍ ഉത്സര്‍ജനത്തെ മാത്രം പരിഗണിക്കുമ്പോഴാണ് 'താപായണിക ഉത്സര്‍ജനം' (വേലൃാശീിശര ലാശശീിൈ) എന്നു പറയാറുള്ളത്. സാങ്കേതികമായി പ്രാധാന്യമുള്ളതും സൈദ്ധാന്തികമായും പരീക്ഷണപരമായും കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടുള്ളതും ഇലക്ട്രോണ്‍ ഉത്സര്‍ജനത്തില്‍ മാത്രമാണ്. അയോണുകളുടെ ഉത്സര്‍ജനത്തെക്കുറിച്ചുള്ള പഠനം കൂടുതല്‍ സങ്കീര്‍ണവും താരതമ്യേന അപ്രധാനവുമാണ്. കൂടാതെ പല പദാര്‍ഥങ്ങളും മാതൃപദാര്‍ഥത്തിന്റെ അയോണുകള്‍ക്കൊപ്പം, അവയിലടങ്ങിയിട്ടുള്ള മാലിന്യങ്ങളും ഉത്സര്‍ജിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മിക്ക ലോഹങ്ങളിലും ചെറിയ അളവില്‍ മാലിന്യങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും താപനില ഉയര്‍ത്തുമ്പോള്‍ ലോഹങ്ങളില്‍ നിന്ന് ഇവ പുറന്തള്ളപ്പെടുന്നുവെന്നും ആദ്യമായി നിരീക്ഷിച്ചത് ഒ.ഡബ്ള്യു. റിച്ചാര്‍ഡ്സന്‍ ആണ്. ടാന്റലം, പ്ളാറ്റിനം, ടങ്സ്റ്റന്‍, ടൈറ്റാനിയം, മോളിബ്ഡെനം, സിര്‍ക്കോണിയം, സിലിക്കണ്‍ എന്നിവയിലെല്ലാം മാലിന്യങ്ങളായി സോഡിയവും പൊട്ടാസ്യവും കലര്‍ന്നിരിക്കുന്നുവെന്നും ഉയര്‍ന്ന താപനിലയില്‍ അവ അയോണീകരിക്കപ്പെടുന്നുവെന്നും ഇക്കാലത്ത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഓക്സൈഡ് ലേപനം ചെയ്ത കാഥോഡില്‍ നിന്ന് ഋണ ചാര്‍ജ് വഹിക്കുന്ന ഓക്സിജന്‍ അയോണുകളുടെ ഉത്സര്‍ജനവും പില്ക്കാലത്തു നിരീക്ഷിക്കപ്പെട്ടു. നോ: താപായണിക ഉത്സര്‍ജനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍