This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താനബട്ട ഉത്സവം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താനബട്ട ഉത്സവം
ഠവമിമയമമേേ എലശ്െേമഹ
ജപ്പാനിലെ ഉത്സവം. ജപ്പാനിലെ പ്രധാനപ്പെട്ട അഞ്ച് പരമ്പരാഗത ഉത്സവങ്ങളില്‍ ഒന്നാണിത്. ജൂണ്‍ 7-ാം തീയതിയാണ് സാധാരണ യായി ഇതാഘോഷിക്കുക. ചില സ്ഥലങ്ങളില്‍ ആഗ. 7-നും ആഘോഷിക്കാറുണ്ട്. വീഗാ, അള്‍ട്ടെയര്‍ എന്നീ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട നാടോടി പുരാവൃത്തത്തെ അധികരിച്ചാണ് ഇതു നടത്തുന്നത്. ഈ 'താരകങ്ങള്‍' പ്രണയത്തിലാണെന്നും അവരുടെ സമാഗമം നടക്കുന്നത് ഈ ഉത്സവദിവസമാണെന്നുമാണ് വിശ്വാസം. സ്ത്രീകള്‍ വീഗാനക്ഷത്രത്തെ സുഗന്ധത്തിരികള്‍ കത്തിച്ചു വച്ച് പ്രാര്‍ഥിക്കുന്നതോടെയാണ് ഉത്സവം തുടങ്ങുക. വീഗാ നെയ്ത്തു ജോലിയാണത്രെ ചെയ്യുക. അതുകൊണ്ട് 'തുന്നലിലും കയ്യെഴുത്തു കലയിലും പ്രാവീണ്യമാര്ജിച്ച് പ്രണയ സാഫല്യത്തിലേക്ക് നീങ്ങിയാലും' എന്നാണ് സ്ത്രീകള്‍ ആ താരത്തോട് പ്രാര്‍ഥിക്കുക. ഈ താരാപുരാവൃത്തം സ്വര്‍ഗത്തിലെ നെയ്ത്തുദേവതയായ താനബട്ടാത്സമയുടെ കഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക ജപ്പാനില്‍ വര്‍ണാഭമായ ചടങ്ങുകളാണ് താനബട്ട ഉത്സവനാളിലുള്ളത്. ഏറ്റവും പ്രധാനം അലങ്കരിച്ച മുളങ്കമ്പുകളുടെ എഴുന്നള്ളത്താണ്. മുളം ചില്ലകളില്‍ വര്ണക്കടലാസ്സുകളും ആഭരണങ്ങളും ഉറുക്കുകളും മറ്റും ഞാത്തിയിട്ടിരിക്കും. ഞാത്തിയിട്ട കടലാസ്സുകളില്‍ പ്രണയ ലിഖിതങ്ങള്‍ കാണും. താരോ വൃക്ഷത്തിന്റെ ഇല അന്നേ ദിവസം പറിച്ചെടുത്ത് പിഴിഞ്ഞുണ്ടാക്കുന്ന ചാറുകൊണ്ടാണ് ഇങ്ങനെ പ്രണയകാവ്യങ്ങള്‍ കുറിക്കുക. നല്ല കയ്യക്ഷരത്തിനും പ്രണയ സാഫല്യത്തിനും ഇതു കാരണമാകുന്നു എന്നാണ് വിശ്വാസം. വീട്ടുമുറ്റങ്ങളിലും അലങ്കരിച്ച മുളങ്കമ്പു നാട്ടുന്ന പതിവുണ്ട്. ഉത്സവത്തിനൊടുവില്‍ ഈ അലങ്കൃത മുളങ്കൊമ്പുകള്‍ പുഴയിലൊഴുക്കും. സെണ്ടായ്, ഹിരാത്സുക എന്നിവിടങ്ങളിലെ താനബട്ട ഉത്സവം വളരെയധികം ടൂറിസ്റ്റുകളെ ആകര്‍ഷിച്ചുവരുന്നു.