This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തറക്കരടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തറക്കരടി

ഞമലേഹ

കരടി മൃഗങ്ങളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗം. സസ്തനി ഗോത്രത്തിലെ മസ്റ്റെലിഡേ (ങൌലെേഹശറമല) ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ മെല്ലിവോറിനെ(ങലഹഹശ്ീൃശിമല)യില്‍ പ്പെടുന്നു. ശാ.നാ. മെല്ലിവോറ കാപെന്‍സിസ് (ങലഹഹശ്ീൃമ രമുലിശെ). അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവയെ കാണാം. ഇന്ത്യയില്‍ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും മരുഭൂമികളിലുമാണ് ഇവ ജീവിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വമായേ തറക്കരടികളെ കാണാറുള്ളൂ.

തറക്കരടിയുടെ തലയ്ക്കും ഉടലിനും കൂടി 60 സെ.മീ. നീളമുണ്ട്; വാല്‍ 15 സെ.മീറ്ററും. 8-10 കി.ഗ്രാം തൂക്കമുണ്ടായിരിക്കും. ആണ്‍ മൃഗങ്ങള്‍ക്ക് 80 സെ.മീറ്ററോളം നീളവും 13 കി.ഗ്രാം വരെ തൂക്കവുമുണ്ട്. ഭൂരിഭാഗം സസ്തനി മൃഗങ്ങളുടേയും ശരീരത്തിന്റെ ഉപരിഭാഗം കീഴ്ഭാഗത്തേക്കാള്‍ നിറം കൂടിയതായിരിക്കും. ഇതിനു വിപരീതമായി തറക്കരടിയുടെ ശരീരത്തിന്റെ ഉപരിഭാഗം വെള്ളയോ വെള്ള കലര്‍ന്ന മഞ്ഞ നിറത്തിലോ ആയിരിക്കും; കീഴ്ഭാഗവും കാലുകളും വാലും കറുപ്പാണ്. ബലമുള്ള, തടിച്ചു കുറുകിയ കാലിന്റെ ഉള്ളങ്കാല്‍ (ീഹല) മൃദുവായിരിക്കും. പരന്ന കാല്പത്തിയില്‍ നീളംകൂടിയ മൂര്‍ച്ച കുറഞ്ഞ നഖങ്ങളുണ്ട്. തറക്കരടിയുടെ മോന്തയും കണ്ണും ചെവിയും വലുപ്പം കുറഞ്ഞതാണ്; കഴുത്ത് നീളം കൂടിയതും. ഇതിന്റെ ചര്‍മം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാല്‍ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് അനായാസം രക്ഷനേടാന്‍ കഴിയുന്നു. കരടികളെപ്പോലെ തറക്കരടിക്കും ശരീരം നിറയെ നീളം കൂടിയ ദൃഢതയുള്ള രോമങ്ങളുണ്ട്. തറക്കരടിയുടെ പേശീചര്‍മം വളരെ അയഞ്ഞ രീതിയിലുള്ളതാണ്.

മരപ്പൊത്തുകളിലും പാറയിടുക്കുകളിലും മണ്ണുമാന്തിക്കുഴിച്ചുണ്ടാക്കുന്ന കുഴികളിലുമാണ് തറക്കരടികള്‍ സാധാരണ ജീവിക്കുന്നത്. വേഗത്തില്‍ മണ്ണുമാന്തി കുഴികളുണ്ടാക്കാനാവുന്ന പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. നദീതടങ്ങളിലും മറ്റും കരടികളുണ്ടാക്കുന്നതുപോലെതന്നെ ഇവയും വലിയ കുഴികളുണ്ടാക്കാറുണ്ട്.

തറക്കരടികള്‍ രാത്രിഞ്ചരന്മാരാണ്. ഒരു രാത്രികൊണ്ട് 32 കി. മീറ്ററോളം ദൂരം ഇവ സഞ്ചരിക്കാറുണ്ട്. ഇണകളായിട്ടാണ് ഇവ ജീവിക്കുക. പകല്‍ സമയങ്ങളില്‍ അപൂര്‍വമായേ ഇവ കുഴികളില്‍ നിന്നു പുറത്തിറങ്ങാറുള്ളൂ. ചെറിയ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയ ജീവികള്‍, പ്രാണികള്‍, മുട്ടകള്‍ തുടങ്ങിയവ ഇവ ആഹാരമാക്കുന്നു. മൂര്‍ച്ചയുള്ള 32 പല്ലുകളുണ്ട്. ദൃഢതയുള്ള പല്ലുകള്‍ കൊണ്ട് ഇവ ഇരയെ കഠിനമായി മുറിവേല്പിക്കുക പതിവാണ്. ഫലവര്‍ഗങ്ങളും തേനും ഇവയുടെ ഇഷ്ടഭോജ്യമാണ്. ചിലയിനം പക്ഷികള്‍ (ഒീില്യ ഴൌശറല യശൃറ) തുടര്‍ച്ചയായി പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് വഴികാട്ടികളായി തറക്കരടികളെ തേന്‍കൂടുകളിലേക്കാകര്‍ഷിക്കാറുണ്ട്. തറക്കരടികള്‍ കൂടുപൊട്ടിച്ച് തേന്‍ കുടിക്കുകയും പക്ഷികള്‍ തേനടയും ലാര്‍വകളും ഭക്ഷിക്കുകയും ചെയ്യുന്നു. തേന്‍കൂടുകള്‍ പൊട്ടിക്കാന്‍ തറക്കരടികള്‍ മരത്തില്‍ കയറാറുമുണ്ട്. ഇക്കാരണത്താലാകാം ഇവ 'ഹണി ബാഡ്ജര്‍' എന്ന പേരിലും അറിയപ്പെടുന്നു. ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താന്‍ പ്രത്യേക സാമാര്‍ത്ഥ്യമുള്ളതിനാലും 'ശവക്കുഴി തോണ്ടുന്ന മൃഗം'’(ഏൃമ്ല റശഴഴലൃ) എന്നും തറക്കരടിക്ക് പേരുണ്ട്. മലദ്വാരത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്രന്ഥികളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധത്തോടു കൂടിയ മഞ്ഞനിറത്തിലുള്ള സ്രവം പുറപ്പെടുവിക്കുന്നു. ഈ ദുര്‍ഗന്ധ ദ്രാവകമാണ് ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാന്‍ ഇവയെ സഹായിക്കുന്നത്. സ്വയം രക്ഷയ്ക്കായി മനുഷ്യരെ ആക്രമിക്കാനും ഇവ മടിക്കാറില്ല.

ഗര്‍ഭകാലം ആറു മാസമാണ്. ഒരു പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടാകുന്നു. കൂട്ടില്‍ അടച്ചു വളര്‍ത്തുന്ന തറക്കരടിക്ക് 24 വര്‍ഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍