This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തത്ത്വചിന്താമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 30 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തത്ത്വചിന്താമണി

നവന്യായ സിദ്ധാന്തത്തിന്റെ ആദ്യഗ്രന്ഥം. 12-ാം ശ.-ത്തില്‍ ബംഗാളിലെ 'നവദ്വീപി'ലാണ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നവന്യായദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ഗംഗേശ ഉപാധ്യായനാണ് (14-ാം ശ.) ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. പ്രമാണചിന്താമണി എന്നും ഇതിനു പേരുണ്ട്. ന്യായദര്‍ശനത്തിലെ പതിനാറ് പദാര്‍ഥങ്ങളിലൊന്നായ പ്രമാണത്തെപ്പറ്റിയാണ് ഇതിലെ പ്രതിപാദ്യമെന്നതുകൊണ്ടും, തത്ത്വചിന്താമണിയുടെ ഉദയം അതിനു മുമ്പുണ്ടായിരുന്ന എല്ലാ ന്യായഗ്രന്ഥങ്ങളേയും നിഷ്പ്രഭമാക്കിയതിനാലുമാവാം ഈ പേരില്‍ ഇത് പ്രസിദ്ധമായിത്തീര്‍ന്നത്.

പദാര്‍ഥങ്ങളുടെ (പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണയം, വാദം, ജല്പം, വിതണ്ഡം, ഹേത്വാഭാസം, ഛലം, ജാതി, നിഗ്രഹസ്ഥാനം എന്നിവ) പഠനത്തിന് ഭാരതത്തിലെ ന്യായവൈശേഷിക ദര്‍ശനങ്ങള്‍ക്ക് പ്രാമാണിക പഠനത്തിന്റെ മാതൃക നല്കിയത് ഈ കൃതിയാണ്. ഈ കൃതി നവന്യായഗ്രന്ഥം എന്ന നിലയ്ക്കും, ഇതിലെ തര്‍ക്കവാദനരീതിയുടെ പ്രത്യേകതകൊണ്ടും വളരെയധികം പ്രശംസിക്കപ്പെട്ടു.

തത്ത്വചിന്താമണിയുടെ മേന്മയ്ക്ക് നിദാനമായി പറയാവുന്ന മറ്റൊരു വസ്തുത സംസ്കൃതത്തില്‍ മാത്രം പതിനാല് വ്യാഖ്യാനങ്ങള്‍ ഈ ഗ്രന്ഥത്തിന് ഉണ്ടായി എന്നതാണ്. ആലോകം (ജയദേവന്‍-13-ാം ശ.) തത്ത്വചിന്താമണി വ്യാഖ്യാ (വാസുദേവ സാര്‍വഭൌമന്‍), ദീധിതി (രഘുനാഥ ശിരോമണി), മയൂഖം (ശങ്കരമിശ്രന്‍), ആലോകം (പഞ്ചധരമിശ്രന്‍) വ്യാഖ്യാ (ഗദാധരഭട്ടന്‍) എന്നിവ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ദീധിതിക്ക് ഗദാധരന്‍ വീണ്ടും വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

'അശ്വക്രാന്ത' വിഭാഗത്തില്‍പ്പെട്ട ഒരു തന്ത്രവും (രെശലിരല) 'തത്ത്വചിന്താമണി' എന്ന പേരിലറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍