This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രെഡ്ജ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡ്രെഡ്ജ്
ഉൃലറഴല
കപ്പല്‍ച്ചാലുകളുടേയും ജലാശയങ്ങളുടേയും അടിത്തറയിലെ അടിവുകള്‍ മാന്തി മാറ്റി അവയുടെ ആഴം ആവശ്യാനുസരണം കൂട്ടുന്നതിന് ഉപയോഗിക്കുന്ന യന്ത്രം. ജലോപരിതലത്തില്‍ സ്ഥിതി ചെയ്യാവുന്ന തരത്തിലാണ് ഇവ ക്രമീകരിക്കപ്പെടുന്നത്. ജെട്ടി, ഹാര്‍ബര്‍ തുടങ്ങിയവയിലെ ചാലുകളുടെ ആഴം കൂട്ടുക; ചതു പ്പുനിലങ്ങള്, താഴ്ന്ന ഭൂപ്രദേശങ്ങള്‍ എന്നിവയെ മണ്ണിട്ട് നികത്തുകയോ അവയുടെ അടിത്തറ ഉയര്‍ത്തുകയോ ചെയ്യുക; അണക്കെട്ടു നിര്‍മാണത്തില്‍ സഹായിക്കുക; വെള്ളത്തിനടിയില്‍ പോയ വസ്തുവകകളെ വീണ്ടെടുക്കുക തുടങ്ങിയവയ്ക്കാണ് പൊതുവേ ഡ്രെഡ്ജ് ഉപയോഗിക്കുന്നത്. ഭൂപ്രകൃതി, നീക്കം ചെയ്യേണ്ടുന്ന വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍, നിവേശ-നിര്‍ഗമ സ്ഥാനങ്ങള്‍ക്കിടയിലെ അകലം, പൊക്കം എന്നിവ യാന്ത്രിക/ഹൈഡ്രോളിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രെഡ്ജിന്റെ ക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമുദ്രതീരത്തുപയോഗിക്കേണ്ട ഡിപ്പര്‍ ഡ്രെഡ്ജ്, വളരെ താഴ്ചയുള്ള സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഗ്രാബ് ഡ്രെഡ്ജ്, വസ്തുക്കള്‍ കോരി മാറ്റാനുള്ള സ്ക്രാപ്പര്‍ ഡ്രെഡ്ജ് എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള ഡ്രെഡ്ജുകളും നിര്‍മിക്കപ്പെടുന്നുണ്ട്.