This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരാമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:56, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

താരാമണ്ഡലം

ഇീിലെേഹഹമശീിേ

ആകാശത്ത് ദൃശ്യമാകുന്ന നക്ഷത്ര സമൂഹങ്ങള്‍. 'കൂട്ടമായി കാണപ്പെടുന്ന നക്ഷത്രങ്ങള്‍' എന്ന് അര്‍ഥമുള്ള 'കോണ്‍സ്റ്റെല്ലാറ്റസ്' (രീിലെേഹഹമൌ) എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് താരാമണ്ഡലത്തിന്റെ ആംഗലരൂപമായ 'കോണ്‍സ്റ്റലേഷന്‍' നിഷ്പന്നമായിട്ടുള്ളത്. ഭൂമിയില്‍ നിന്ന് വ്യത്യസ്ത ദൂരത്തിലാണ് ഓരോ താരാമണ്ഡലവും സ്ഥിതിചെയ്യുന്നത്. ഒരേ ഗണത്തില്‍പ്പെട്ട നക്ഷത്രങ്ങള്‍ തന്നെ വ്യത്യസ്ത ദൂരങ്ങളിലുള്ളവയാകാം. 1934-ല്‍ അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സംഘടന 88 താരാമണ്ഡലങ്ങളെ അതിര്‍ത്തികള്‍ നിര്‍ണയിച്ച് അംഗീകരിച്ചു. ഇതില്‍ 28 എണ്ണം ഖഗോളത്തിന്റെ ഉത്തരാര്‍ധത്തിലും 12 എണ്ണം മധ്യത്തിലും 48 എണ്ണം ദക്ഷിണാര്‍ധത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്.

പരിചിത രൂപങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ ദൃശ്യമാകുന്ന താരാമണ്ഡലങ്ങളെ പ്രസക്ത രൂപങ്ങള്‍ക്കനുസൃതമായി നാമകരണം ചെയ്തിരുന്നു. പക്ഷികള്‍, മൃഗങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍ എന്നിങ്ങനെ മനുഷ്യര്‍ക്ക് സുപരിചിതമായ വസ്തുക്കളുടെ രൂപങ്ങളാണ് താരാമണ്ഡലങ്ങള്‍ക്കു നല്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ പല രൂപങ്ങള്‍ക്കും സാര്‍വത്രികാംഗീകാരം ലഭിച്ചിട്ടില്ല; ഒരേ താരാമണ്ഡലം തന്നെ വിഭിന്ന മേഖലകളില്‍ വിവിധ രൂപങ്ങളിലാണു സുചിപ്പിക്കപ്പെടുന്നത്.

ബി.സി. 3000 മുതല്ക്കേ താരാമണ്ഡലങ്ങളെ നിരീക്ഷിക്കുക യും നാമകരണം നടത്തുകയും ചെയ്തിരുന്നതിന് തെളിവുകളുണ്ട്. ഹോമര്‍, ഹെഡോഡ്സ്, യുഡോക്സസ്, സോളി, ഹിപ്പാര്‍ക്കസ്, ടോളമി തുടങ്ങിയവരുടെ നിരീക്ഷണ പഠനങ്ങളിലൂടെയാണ് ഇന്നു ലഭ്യമായുള്ള താരാമണ്ഡലപ്പട്ടിക തയ്യാറായത്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും താരാമണ്ഡലങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.

താരാമണ്ഡലങ്ങളുടെ ആപേക്ഷിക സ്ഥാനനിര്‍ണയനം ആദ്യമായി ഉണ്ടായത് 16-ാം ശ.-ത്തിലാണ്. താരാമണ്ഡലങ്ങളുടെ ആപേക്ഷികസ്ഥാനം ഗോളീയമാതൃകകളിലും പ്രക്ഷേപ (ാമു ുൃീഷലരശീിേ)ങ്ങളിലും പ്രതിനിധാനം ചെയ്യുന്നതില്‍ ടൈക്കോ ബ്രാഹെ, പീറ്റര്‍ ബെനിവിറ്റസ്, ജോഹനാസ് ഹെവേലിയസ്, ജെറാര്‍ഡ് മര്‍കേറ്റര്‍ തുടങ്ങിയവര്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

താരാമണ്ഡലങ്ങളെക്കുറിച്ചുള്ള അറ്റ്ലസുകള്‍ ആദ്യമായി തയ്യാറാക്കിയത് ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജോഹാന്‍ ബൈയറാണ് (17-ാം ശ.). ഇതില്‍ ചില താരാമണ്ഡലങ്ങളെ വളരെ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട് (ഉദാ. കൊളംബ, ക്രക്സ്). കൂടാതെ, ഓരോ താരാമണ്ഡലത്തിലുമുള്ള നക്ഷത്രങ്ങളെ അവയുടെ കാന്തിമാനത്തിനനുസരിച്ച്, പ്രസക്ത മണ്ഡലത്തിന്റെ ലത്തീന്‍ നാമത്തിന് ഇടതുവശത്തായി ഗ്രീക്കോ റോമനോ അക്ഷരം കൂട്ടിയെഴുതി സൂചിപ്പിക്കുന്ന രീതി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഈ സമ്പ്രദായമാണ് ഇപ്പോഴും നിലവിലുള്ളത്. ഉദാ. കാനിസ് മേജര്‍ താരാമണ്ഡലത്തിലെ ഏറ്റവും കാന്തിമാനമുള്ള നക്ഷത്രമായ സീറിയസ് അറിയപ്പെടുന്നത് ?-കാനിസ് മെജോറിസ് എന്നാണ്. താരാമണ്ഡലത്തിലെ കാന്തിമാനമേറിയ നക്ഷത്രത്തിനെ അതിലെ യോഗ താര എന്നു വിശേഷിപ്പിക്കുന്ന രീതി ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു.

നക്ഷത്രങ്ങളുടെ ആപേക്ഷിക ദിശയ്ക്ക് വ്യതിയാനം സംഭവി ക്കുന്നതിനനുസരിച്ച് താരാമണ്ഡലങ്ങളുടെ രൂപത്തിനു മാറ്റം വരാം. താരാമണ്ഡലങ്ങള്‍ വലുപ്പത്തിലും പ്രാധാന്യത്തിലും വ്യത്യസ്തങ്ങളാണ്. ഹൈഡ്ര (ഒ്യറൃമ) എന്ന താരാമണ്ഡലമാണ് ഇന്ന് അറിയപ്പെടുന്നതില്‍ ഏറ്റവും വലുത്; ചെറുത് ക്രക്സ് അഥവാ സതേണ്‍ ക്രോസും. ഭാരതീയ ജ്യോതിശ്ശാസ്ത്രപ്രകാരം, ഹൈഡ്ര താരാമണ്ഡലം ഭുജംഗം എന്നും ക്രക്സ് താരാമണ്ഡലം ത്രിശങ്കു എന്നുമാണ് അറിയപ്പെടുന്നത്.

ഉത്തരാകാശത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ താരാമണ്ഡലം അഴ്സാമേജര്‍ (വന്‍കരടി) ആണ്. ഈ താരാമണ്ഡലത്തില്‍ പ്രകാശമേറിയ ഒരേയൊരു നക്ഷത്രമേയുള്ളൂ. ഇതിലെ ഏഴ് നക്ഷത്രങ്ങളാണ് ഭാരതീയസിദ്ധാന്തപ്രകാരം 'സപ്തര്‍ഷി' കളെ പ്രതിനിധീകരിക്കുന്നത്.

ദക്ഷിണാകാശത്തിലെ നക്ഷത്രങ്ങളാണ് ഉത്തരാകാശത്തിലെ നക്ഷത്രങ്ങളേക്കാള്‍ പ്രകാശമേറിയവ. ക്രക്സ് (ദക്ഷിണകുരിശ്), സെന്റാര്‍, കാരീന എന്നിവ ദക്ഷിണാകാശത്തിലെ പ്രധാന താരാ മണ്ഡലങ്ങളാണ്.

മധ്യാകാശത്ത് രാശിചക്രപഥത്തില്‍ കാണപ്പെടുന്ന 12 താരാ ഗണങ്ങളെ മാത്രമാണ് ജ്യോതിഷത്തില്‍ പരിഗണിക്കുന്നത് (്വീറശമരമഹ രീിലെേഹഹമശീിേ). അതതു മാസങ്ങളില്‍ സൂര്യന്‍ നില്ക്കുന്ന ദിശയില്‍ എത്തിപ്പെടുന്ന ഈ താരാമണ്ഡലങ്ങളെ രാശി (്വീറശമര) എന്നു വിശേഷിപ്പിക്കുന്നു. മേടം(അൃശല), ഇടവം (ഠമൌൃൌ), മിഥുനം (ഏലാശിശ), കര്‍ക്കിടകം (ഇമിരലൃ), ചിങ്ങം (ഘലീ), കന്നി (ഢശൃഴീ), തുലാം (ഘശയൃമ), വൃശ്ചികം (ടരീൃുശീ), ധനു (ടമഴശമൃേശൌ), മകരം (ഇമുൃശരീൃി), കുംഭം (അൂൌമൃശൌ), മീനം (ജശരെല) എന്നിവയാണ് ഈ രാശികള്‍.

ഒരു താരാമണ്ഡലത്തില്‍ത്തന്നെയോ സമീപസ്ഥ താരാമണ്ഡലങ്ങളിലായോ വിന്യസിക്കപ്പെട്ടിരിക്കുന്ന ചെറുനക്ഷത്രഗണങ്ങള്‍, പ്രധാന താരാമണ്ഡലത്തില്‍ നിന്നു വ്യത്യസ്തമായ പ്രത്യേക രൂപങ്ങള്‍ ദ്യോതിപ്പിക്കുന്നതായി കാണാം. ഇവ ആസ്റ്ററിസങ്ങള്‍ (അലൃെേശാ) എന്ന് അറിയപ്പെടുന്നു. അഴ്സാ മേജര്‍ താരാമണ്ഡലത്തില്‍ കോപ്പയുടെ (ആശഴ റശുുലൃ)ആകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങള്‍ ആസ്റ്ററിസത്തിന് ഉദാഹരണമാണ്.‘'ഗ്രേറ്റ് സ്ക്വയര്‍ ഒഫ് പെഗാസസ്' എന്ന ആസ്റ്ററിസം ഉള്‍ക്കൊള്ളുന്നത് പെഗാസസ് താരാമണ്ഡലത്തിലും ആന്‍ഡ്രൊമേഡ ഗാലക്സിയിലുംപെട്ട ഒരു കൂട്ടം നക്ഷത്രങ്ങളെയാണ്.

ചില ആസ്റ്ററിസങ്ങള്‍ മാതൃതാരാമണ്ഡലങ്ങളെക്കാളേറെ അറിയപ്പെടുന്നവയാണ്.

ബഹിരാകാശ പേടകങ്ങളുടെ ദിശാനിര്‍ണയനത്തിനും ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് നക്ഷത്രങ്ങളെ തിരിച്ചറിയുന്നതിനും നാവികര്‍ക്ക് ദിശ നിര്‍ണയിക്കുന്നതിനും താരാമണ്ഡലങ്ങള്‍ സഹായകമാകുന്നു. എന്നാല്‍ കംപ്യൂട്ടര്‍ നിയന്ത്രിത ടെലിസ്കോപ്പുകളുടെ ആവിര്‍ഭാവത്തോടെ ഖഗോളത്തിലെ ആപേക്ഷിക സ്ഥാനനിര്‍ണയനത്തില്‍ താരാമണ്ഡലങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്.

താരാമണ്ഡലങ്ങള്‍ പൊതുവേ അറിയപ്പെടുന്ന ലത്തീന്‍ നാമമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്.

1. ആന്‍ഡൊമേഡ 45. ലാസെര്‍ട്ടാ

2. ആന്റില 46. ലിയോ

3. ആപസ് 47. ലിയോ മൈനര്‍

4. അക്വേറിയസ് 48. ലെപ്പസ്

5. അക്വില 49. ലിബ്രാ

6. ഏറാ 50. ലൂപ്പസ്

7. ഏരീസ് 51. ലിന്‍ക്സ്

8. ഓറിഗാ 52. ലിറാ

9. ബൂട്ടെസ് 53. മെന്‍സ

10. കെയ്ലം 54. മൈക്രോസ്കോപ്പിയം

11. കാമലോപാര്‍ടാലിസ് 55. മോനോസെറോസ്

12. കാന്‍സര്‍ 56. മസ്ക

13. കാനെസ് വെനാറ്റിസാ 57. നോര്‍മ

14. കാനിസ് മേജര്‍ 58. ഒക്റ്റനന്‍സ്

15. കാനിസ് മൈനര്‍ 59. ഒഫിയൂച്ചസ്

16. കാപ്രികോര്‍നസ് 60. ഓറിയോണ്‍

17. കാരീനാ 61. പാവോ

18. കാസ്സിയോപ്പിയ 62. പെഗാസസ്

19. സെന്റൌറസ് 63. പെഴ്സിയൂസ്

20. സിഫിയൂസ് 64. ഫീനിക്സ്

21. സൈറ്റസ് 65. പിക്റ്റര്‍

22. കാമലിയോണ്‍ 66. പിസെസ്

23. സിര്‍സിനസ് 67. പിസിസ് ആസ്ട്രിനസ്

24. കൊളംബ 68. പ്യൂപ്പിസ

25. കോമ ബെറിനിസെസ് 69. പൈക്സിസ്

26. കൊറോണാ അസ്ട്രാലിസ് 70. റെറ്റിക്കുലം

27. കൊറോണാ ബെറിയാലിസ് 71. സജിറ്റാ

28. കോര്‍വസ് 72. സാജിറ്റേറിയസ്

29. ക്രേറ്റര്‍ 73. സ്കോര്‍പ്പിയസ്

30. ക്രക്സ് 74. സ്കള്‍പ്റ്റര്‍

31. സൈഗ്നസ് 75. സ്കറ്റം

32. സെല്‍ഫിനസ് 76. സെര്‍പന്‍സ്

33. ഡൊറാഡോ 77. സെക്റ്റന്‍സ്

34. ഡ്രാക്കോ 78. ടോറസ്

35. ഇക്വീലിയസ് 79. ടെലസ്കോപ്പിയം

36. ഇറിഡാനസ് 80. ട്രയാംഗുലം

37. ഫോര്‍നാക്സ് 81. ട്രയാംഗുലം ആസ്ട്രലെ

38. ജെമിനി 82. ടൂക്കാനാ

39. ഗ്രസ് 83. അഴ്സാ മേജര്‍

40. ഹെര്‍ക്കുലിസ് 84. അഴ്സാ മൈനര്‍

41. ഹോറോലോജിയം 85. വേലാ

42. ഹൈഡ്ര 86. വിര്‍ഗോ

43. ഹൈഡ്രസ് 87. വൊലാന്‍സ്

44. ഇന്‍ഡസ് 88.വുള്‍പേകുല

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍