This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്രപാക ചൂര്‍ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:50, 27 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തക്രപാക ചൂര്‍ണം

ഒരു ആയുര്‍വേദ ഔഷധം. ഗ്രഹണി, അര്‍ശസ്, അഗ്നിമാന്ദ്യം, അതിസാരം, പാണ്ഡുരോഗം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് നിര്‍ദേശിക്കാറുണ്ട്.

പുളിയാറല്‍, ശുദ്ധിചെയ്ത കാട്ടുചേന, കുടകപ്പാലവേരിന്‍ തൊലി, മുത്തങ്ങാ, കൂര്‍മുള്ളിന്‍ വേര്, വെളുത്ത അമ്പഴത്തിന്‍ തൊലി, ചെറുകടലാടി, നിലമ്പരണ്ട, ഇഞ്ചി, കദളിവാഴയുടെ കൂമ്പ്, മാങ്ങയണ്ടിയുടെ പരിപ്പ്, പ്ളാവിന്റെ തൊലി, കൊടിത്തൂവവേര്, ചന്ദനം, നാല്പാമരത്തൊലി; ചെറുനാരകം, കറിനാരകം, വള്ളിനാരകം, മാതളനാരകം ഇവയുടെ വേര് ഇവ 30 ഗ്രാം വീതം നന്നായി ചതച്ച് 12 ലി. പശുവിന്‍ മോരില്‍ (തക്രം) കുറുക്കി 3 ലി. ആകുമ്പോള്‍ പിഴിഞ്ഞ് അരിച്ചെടുക്കണം. തിപ്പലി, ചതകുപ്പ, കൃമി ശത്രു, അതിവിടയം, അക്രാവ്, തൂവര്‍ച്ചിലക്കാരം, ചവര്‍ക്കാരം, ഇന്തുപ്പ്, വെടിയുപ്പ്, ജീരകം, കിരിയാത്ത്, ചുവന്നരത്ത, വാല്‍മുളക്, അയമോദകം, ഏലത്തരി, വിഴാലരി, ഇലവര്‍ങം, മാഞ്ചി, ത്രിഫലത്തോട്, ജാതിക്ക, മാശിക്ക എന്നീ ഔഷധങ്ങള്‍ 8 ഗ്രാം വീതം എടുത്ത് പൊടിച്ച് ഭസ്മമാക്കി അരിച്ചുവച്ചിരിക്കുന്ന തക്രക്വാഥത്തില്‍ കലക്കണം. ഈ മിശ്രിതം അടുപ്പില്‍ വച്ച് തിളപ്പിച്ചു കുറുക്കിയെടുത്ത് ഒരു പലകയില്‍ തേച്ചുണക്കി പൊടിയാക്കുന്നു. ഈ പൊടി അഞ്ചു ഗ്രാം വീതം തേനില്‍ ചാലിച്ച് ദിവസം രണ്ടുനേരം കഴിക്കാനാണ് സാധാരണ നിര്‍ദേശിക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍