This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുനാദകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനുനാദകം
Resonator
ഭൌതികശാസ്ത്രത്തിലെ അനുനാദ(resonance)ത്തില്‍ അവമന്ദന(damping)ത്തിന്റെ പ്രഭാവം ഉദാഹരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. സാധാരണ അനുനാദകം, നീളമുള്ള കഴുത്തും പൊള്ളയായ ഉള്‍ഭാഗവുമുള്ള ഒരു ലോഹഗോളമായിരിക്കും. പല ആവൃത്തിയിലുള്ള സ്വരിത്രങ്ങള്‍ (tuning forks) ഓരോന്നായി കമ്പനം ചെയ്യിച്ച് അനുനാദകത്തിനു മുകളില്‍ അഗ്രഭാഗത്തോടടുത്തുവച്ചാല് ഒരു പ്രത്യേക സ്വരിത്രത്തിനുമാത്രം ശബ്ദതീവ്രത വര്‍ധിച്ചതോതില്‍ അനുഭവപ്പെടും; മറ്റുള്ളവയിലാകട്ടെ പറയത്തക്ക യാതൊരു ഫലവും ഉണ്ടാകയില്ലതാനും. അനുനാദകവും പ്രസ്തുത പ്രത്യേക സ്വരിത്രവും അവമന്ദനമില്ലാതെ, അല്ലെങ്കില്‍ നേരിയതോതിലുള്ള അവമന്ദനത്തോടുകൂടി, ഒരേ ആവൃത്തിയില്‍ കമ്പനം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മറ്റു സ്വരിത്രങ്ങള്‍ അനുനാദകത്തില് സാധാരണരീതിയിലുള്ള പ്രണോദിതകമ്പനങ്ങള് (forced vibrations) സൃഷ്ടിക്കുന്നതേയുള്ളു.
ധ്വാനിക-അനുനാദകങ്ങള് (acoustical resonators) പ്രധാനമായി 'ഹെംഹോള്‍ട്ട്സ് - ടൈപ്പി'ല്‍ (helmholtz type) ഉള്ളവയാണ്. അനുനാദം പുറപ്പെടുവിക്കുന്നവയെല്ലാം വാസ്തവത്തില്‍ അനുനാദകങ്ങളായി വ്യവഹരിക്കപ്പെടാവുന്നതാണ്. ലോഡ് റാലിയുടെ സിദ്ധാന്തമനുസരിച്ച്, ഒരു അനുനാദകത്തിന്റെ ആവൃത്തി (n) അതില്‍ കമ്പിതമാകുന്ന വായുവ്യാപ്തത്തിന്റെ (v) വര്‍ഗമൂല (square root of volume)ത്തോട് പ്രതിലോമമായി വ്യത്യാസപ്പെടുന്നു:
n α1/√v
അനുനാദകത്തിന്റെ വ്യാപ്തമല്ല, അതിന്റെ കഴുത്തിന് ഒരു സംശോധനം (correction) നല്കിയതിനുശേഷമുള്ള ആകെ വ്യാപ്തമാണിവിടെ കണക്കാക്കേണ്ടത്. നോ: അക്കൌസ്റ്റിക്സ്, അനുനാദം
(പി.സി. കര്‍ത്താ)