This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോഫിലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:21, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പോഫിലൈറ്റ്

Apophyllite

കാല്‍സിയം, പൊട്ടാസിയം എന്നിവയുടെ ജലീയ (hydrous) സിലിക്കേറ്റ്. അല്പമാത്രമായി ഫ്ളൂറിന്‍ അടങ്ങിയിരിക്കും. സാധാരണ ശുഭ്രവര്‍ണമുള്ള ഈ ധാതു ചിലപ്പോള്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ കലര്‍ന്നും കണ്ടുവരുന്നു. പൊതു ഫോര്‍മുല: K,F,Ca4(S2 O5)4.8H2O.

വ്യക്തമായ ആധാരിക വിദളനമുള്ള (basal clevage) ഈ ധാതുവിന് സിയോലൈറ്റുകളുമായി സാദൃശ്യമുണ്ട്. എന്നാല്‍ അലുമിനിയത്തിന്റെ അഭാവം ഇവയെ വ്യത്യസ്തങ്ങളാക്കുന്നു. ദ്വിസമലംബാംക്ഷമായ (tetragonal) പരല്‍ രൂപമാണ് ഇവയ്ക്കുള്ളത്: അപൂര്‍വമായി സംപുഞ്ജിതവും (massive) ആവാം. കാചാഭദ്യുതിയുണ്ട്. ആ.ഘ. 2.3-2.4; കാഠിന്യം 4.5-5; അപവര്‍ത്തനാങ്കം: 1.535.

ചൂടാക്കുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് അപശല്കനത്തിനു വിധേയമാവുന്നു; ജലസമ്പര്‍ക്കത്തില്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യും. ഹൈഡ്രോക്ളോറിക് അമ്ളത്തില്‍ വിഘടിച്ച് സിലികയെ വിശ്ളേഷിപ്പിക്കുന്നു.

അല്പസിലികശിലകളില്‍ സിയോലൈറ്റുകളുമായി കലര്‍ന്ന് ഉപഖനിജമായാണ് അവസ്ഥിതി. പശ്ചിമപര്‍വതങ്ങളില്‍ ഡെക്കാണ്‍ ട്രാപ്പുകള്‍ക്കിടയില്‍, പ്രത്യേകിച്ചും മുംബൈയ്ക്കടുത്ത് അപ്പോഫിലൈറ്റിന്റെ പച്ചയും ശുഭ്രവുമായ മുഴുത്ത പരലുകള്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍