This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാള്‍ട്ടണ്‍ ഒജീവ് വക്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാള്‍ട്ടണ്‍ ഒജീവ് വക്രം
Galton Ogive Curve
ഒരു സഞ്ചിതാവൃത്തിവിതരണവക്രം (cumulative frequency distribution curve). സ്ഥിതിവിവരങ്ങള്‍ പ്രകടമാക്കുന്ന ഒരുതരം ആരേഖമാണിത്. ഏതെങ്കിലും പ്രത്യേകമായ ഒരു പ്രതിഭാസത്തിന്റെ സ്ഥിതിവിവരങ്ങള്‍ കാലാനുസൃതമായിട്ടോ വര്‍ഗാടിസ്ഥാനത്തിലോ ആവൃത്തിരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആവൃത്തികളുടെ ക്രമപ്രവൃദ്ധമായ സഞ്ചിതാവൃത്തികള്‍ കണക്കാക്കിയെടുക്കാന്‍ കഴിയും. കാലമോ വര്‍ഗമോ ആധാരമാക്കി ഈ സഞ്ചിതാവൃത്തികള്‍ പട്ടികയായി രൂപപ്പെടുത്തിയ ആരേഖം തയ്യാറാക്കാം. കാലം അല്ലെങ്കില്‍ വര്‍ഗം ഒരു അക്ഷത്തിലും സഞ്ചിതാവൃത്തികള്‍ മറ്റേ അക്ഷത്തിലും രേഖപ്പെടുത്തി തദനുസാരിയായ ബിന്ദുക്കള്‍ അടയാളപ്പെടുത്തി ആ ബിന്ദുക്കളിലൂടെ അനായാസേന വരയ്ക്കുന്ന വക്രരേഖയാണ് ഒജീവ്.
ഒജീവ് രണ്ടുതരത്തിലുണ്ട്. 'കുറവ് ഒജീവ്' (less than ogive) 'കൂടുതല്‍ ഒജീവ്' (greater than ogive). കാലത്തിന്റെയോ വര്‍ഗത്തിന്റെയോ ചുരുങ്ങിയ മൂല്യത്തിനെതിരെയുള്ള ആവൃത്തി മുതല്‍ തുടര്‍ന്ന് സഞ്ചിതാവൃത്തി കണക്കാക്കുകയാണെങ്കില്‍ അതനുസരിച്ച് വരയ്ക്കുന്നത് കുറവ് ഒജീവും, കൂടിയതിനെതിരെയുള്ള ആവൃത്തിയില്‍ നിന്ന് പിന്നോട്ട് സഞ്ചിതാവൃത്തി കണക്കാക്കി വരയ്ക്കുന്നത് കൂടുതല്‍ ഒജീവും ആയിരിക്കും. കുറവ് ഒജീവു വക്രവും കൂടുതല്‍ ഒജീവ് വക്രവും തമ്മില്‍ സന്ധിക്കുന്ന ബിന്ദുവാണ് മീഡിയന്‍ മൂല്യം (median value). ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാവുന്നതാണ്. 50 വിദ്യാര്‍ഥികളുടെ സ്കോറുകള്‍ കാണിക്കുന്ന ഒരു പട്ടിക താഴെ കൊടുക്കുന്നു.
ഗാള്‍ട്ടണ്‍ ഒജീവ് സാമ്പത്തികശാസ്ത്ര ഗവേഷണങ്ങളിലും വിദ്യാഭ്യാസ സ്ഥിതിവിവരങ്ങളുടെ പഠനങ്ങളിലുമെന്നല്ല, എല്ലാ വിജ്ഞാനരംഗങ്ങളിലും പ്രയോജനപ്പെടുത്തിവരുന്നു.