This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്രഹാമികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:43, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അബ്രഹാമികള്‍

Abrahamites

രണ്ടു വിഭാഗം ക്രിസ്തുമതവിശ്വാസികളെ സൂചിപ്പിക്കുന്ന സംജ്ഞ.

1.9-ാം ശ.-ത്തില്‍ ക്രിസ്തുവിന്റെ ദിവ്യത്വം നിഷേധിക്കുന്ന വേദവിപരീതികള്‍ സിറിയയില്‍ ഉണ്ടായിരുന്നു. അന്ത്യോഖ്യയിലെ അബ്രഹാം എന്നൊരാളാണ് ഈ വേദവിപരീതോപദേശപ്രചാരണത്തിന് നേതൃത്വം വഹിച്ചത്. ഇദ്ദേഹത്തിന്റെ അനുയായികളെ അബ്രഹാമികള്‍ എന്നു വിളിച്ചുവരുന്നു.

2.18-ാം ശ.-ത്തില്‍ ബൊഹിമിയയില്‍ ജോണ്‍ ഹസ്സി(Jan Hus)ന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നവര്‍ എന്ന മിഥ്യാവകാശം പുലര്‍ത്തിയവരും പരിച്ഛേദന (Circumcision)യ്ക്ക് മുന്‍പ് ഇസ്രയേലിന്റെ പിതാവായ അബ്രഹാം എങ്ങനെയായിരുന്നുവോ അങ്ങനെയായിരിക്കണമെന്ന് കരുതുന്നവരുമായ ഒരു കൂട്ടം ഏകദൈവവിശ്വാസികളുടെ സമൂഹത്തെയും ഇങ്ങനെ വിളിച്ചുവന്നു. ക്രിസ്ത്യാനികള്‍ക്കൊപ്പമോ യഹൂദന്‍മാര്‍ക്കൊപ്പമോ പരിഗണിക്കപ്പെടുന്നതിന് അവര്‍ ആഗ്രഹിച്ചിരുന്നില്ല. 1782-ല്‍ ചക്രവര്‍ത്തി ജോസഫ് രണ്ടാമന്‍ പ്രസിദ്ധപ്പെടുത്തിയ മതസഹിഷ്ണുതയെ സംബന്ധിച്ച വിളംബരത്തില്‍നിന്നും ഇവരെ ഒഴിവാക്കുകയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഇവരെ നാടുകടത്തുകയും ചെയ്തു. 18-ാം ശ.-ത്തിന്റെ അന്ത്യത്തോടുകൂടി ഒരു മതവിഭാഗമെന്ന നിലയില്‍ ഇവര്‍ നാമാവശേഷമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍