This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോളിന്‍സ്, ലാറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോളിന്‍സ്, ലാറി
Collins, Larry (1929 2005)
അമേരിക്കന്‍ ഗ്രന്ഥകാരന്‍. 1929 സെപ്. 14-ന് അമേരിക്കയിലെ വെസ്റ്റ് ഹാര്‍ട്ട്ഫോഡില്‍ ജനിച്ചു. വിന്‍സ്റ്ററിലെ ലൂമിസ് ചാഫേ ഇന്‍സ്റ്റിറ്റ്യൂട്ട്, യേല്‍സ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒഹിയോയല്‍ ഒരു സ്വകാര്യ പരസ്യക്കമ്പനിയില്‍ കുറച്ചു കാലം ജോലിചെയ്ത ശേഷം തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1953-55 കാലത്ത് പാരീസിലെ സൈനിക ആസ്ഥാനത്ത് പൊതുകാര്യ വിഭാഗത്തില്‍ ജോലിനോക്കി വരികെയാണ്, തന്റെ ആത്മമിത്രവും രചനകളിലെ പങ്കാളിയുമായ ഡൊമാനിക് ലാപ്പിയറിനെ ഇദ്ദേഹം പരിചയപ്പെടുന്നത്.
സൈനിക സേവനത്തിനുശേഷം 1955-ല്‍ മുമ്പ് ജോലി ചെയ്തിരുന്ന പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ എന്ന പരസ്യക്കമ്പനിയില്‍ തിരികെ പ്രവേശിച്ചുവെങ്കിലും ജോലിയുമായി പൊരുത്തപ്പെടാനാവാതെ ജോലി ഉപേക്ഷിച്ച് ജേര്‍ണലിസം സമ്പാദിക്കുകയും 1956-ല്‍ യൂണൈറ്റഡ് പ്രസ് ഇന്റര്‍നാഷണലിന്റെ പാരീസ് ബ്യൂറോയില്‍ ചേരുകയും ചോയ്തു. തുടര്‍ന്ന് തൊട്ടടുത്തവര്‍ഷം റോമില്‍ ന്യൂസ് എഡിറ്ററായും പിന്നീട് ബെയ്റൂട്ടില്‍ മിഡില്‍ ഈസ്റ്റ് ബ്യൂറോചീഫായും കോളിന്‍സ് സേവനമനുഷ്ഠിക്കുകയുണ്ടായി.
ന്യൂയോര്‍ക്കില്‍ നിന്നും പുറത്തിറങ്ങുന്ന ന്യൂസ് വീക്കില്‍ മിഡില്‍ ഈസ്റ്റ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച ലാറി കോളിന്‍സ് 1964-ല്‍ പൂര്‍ണമായും എഴുത്തിലേക്കു തിരിയും വരെ മാസികയുടെ പാരീസ് ബ്യൂറോ ചീഫായി തുടര്‍ന്നു.
1965-ലാണ് കോളിന്‍സ്-ലാപ്പിയര്‍ കൂട്ടുകെട്ടിന്റെ ആദ്യ പുസ്തകമായ ഇസ് പാരീസ് ബേണിംങ് പുറത്തിറങ്ങിയത്. ഓര്‍ ഐ വില്‍ ഡ്രസ്സ് യു ഇന്‍ മോണിങ്ങ് (1967), ഓ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975), ദ ഫിഫ്ത്ത് ഹോഴ്സ്മാന്‍ (1981), ഇസ് ന്യൂയോര്‍ക്ക് ബേണിങ്ങ് ? (2005) എന്നിവയാണ് കോളിന്‍സ്-ലാപ്പിയര്‍ കൂട്ടുകെട്ടിലെ മറ്റു കൃതികള്‍.
ഫാള്‍ ഫ്രം ഗ്രേസ് (1985), മേസ്: എ നോവല്‍ (1989), ബ്ളാക് എയ്ഞ്ചല്‍സ് (1992), ലീ ജോര്‍ ഡു മിറാക്കിള്‍: ഡി-ഡേ പാരിസ് (1994), ടുമോറോ ബിലോങ്സ് ടു അസ് (1998) എന്നിവയാണ് കോളിന്‍സ് തനിച്ച് രചിച്ച കൃതികള്‍.
ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളെയും ഗാന്ധിജിയെയും അടിസ്ഥാനമാക്കി രചിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയ്ക്കിടെ 2005 ജൂണ്‍ 20-ന് തെക്കന്‍ ഫ്രാന്‍സില്‍ കോളിന്‍സ് അന്തരിച്ചു.