This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോളിന്‍സ്, മൈക്കേല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോളിന്‍സ്, മൈക്കേല്‍
Collins, Michael (1890 - 1922)
സ്വതന്ത്ര അയര്‍ലണ്ടിനുവേണ്ടി പോരാടിയ നേതാവ്. 1890-ല്‍ ജനിച്ചു. ചാള്‍സ് സ്റ്റുവര്‍ട്ട് പാര്‍നലിനോടൊപ്പം ഐറിഷ് ജനത ആദരിക്കുന്ന കോളിന്‍സ് ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ഒളിപ്പോര്‍ തന്ത്രം ഫലപ്രദമായി നടപ്പിലാക്കിയിരുന്നു. തീവ്രവാദി സംഘടനയായ 'സിന്‍ഫീനി'ന്റെ ആഹ്വാന പ്രകാരം 1916-ല്‍ നടന്ന 'ഡബ്ലിന്‍ പിടിച്ചെടുക്കല്‍' സമരത്തില്‍ സജീവമായി പങ്കുചേര്‍ന്ന് ജനറല്‍ പോസ്റ്റാഫീസ് പിടിച്ചെടുത്തു. വിപ്ളവ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട കോളിന്‍സ് 1918-ല്‍ കോര്‍ക്കില്‍നിന്നു ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭീകരപ്രവര്‍ത്തനംകൊണ്ടു പൊറുതിമുട്ടിയ ഗവണ്‍മെന്റ് ഇദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ ഹാജരാക്കുന്നവര്‍ക്ക് പതിനായിരം പവന്‍ പ്രതിഫലമായി വാഗ്ദാനം ചെയ്തു. ബ്രിട്ടനും അയര്‍ലണ്ടും തമ്മില്‍ നടന്ന യുദ്ധത്തില്‍ ഐറിഷ് സേനയെ സമര്‍ഥമായി നയിച്ചു. 1922-ല്‍ യുദ്ധാനന്തര സന്ധി പ്രകാരം ചില വ്യവസ്ഥകള്‍ക്കു വിധേയമായി അയര്‍ലണ്ടിന് 'ഡൊമിനിയന്‍' പദവി നല്കപ്പെട്ടു. പക്ഷേ തീവ്രവാദികളിലൊരു വിഭാഗത്തിന് ഈ സന്ധി സ്വീകാര്യമായിരുന്നില്ല. അയര്‍ലണ്ടിലെ പുതിയ ഗവണ്‍മെന്റിന് ഈ തീവ്രവാദികളുമായി യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. ഐറിഷ് ഗവണ്‍മെന്റിന്റെ സൈന്യാധിപനായും തലവനായും അല്പകാലം സേവനം അനുഷ്ഠിച്ച കോളിന്‍സിന് തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിന് കഠിനമായി പരിശ്രമിച്ചു. 1922 ആഗസ്റ്റ് മാസത്തില്‍ തീവ്രവാദികളുമായി ഉണ്ടായ ഒരേറ്റുമുട്ടലില്‍ കോളിന്‍സ് കൊല്ലപ്പെട്ടു. ഇന്നും വീരഗാഥകളിലൂടെ അയര്‍ലണ്ടുകാര്‍ തങ്ങളുടെ ഈ ദേശീയനേതാവിനെ സ്മരിക്കുന്നു.
(എസ്. രാമചന്ദ്രന്‍ നായര്‍)