This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രമഗുണിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:39, 14 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രമഗുണിതം

Factorial

ഒന്നില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന ക്രമാനുസാരിയായ ധനപൂര്‍ണസംഖ്യകളുടെ ശൃംഖലാഗുണനഫലം. ഒരു ധനപൂര്‍ണസംഖ്യ ആണെന്നിരിക്കട്ടെ. n-നെ (n-1) കൊണ്ടു ഗുണിച്ചുകിട്ടുന്ന ഫലത്തെകൊണ്ട് (n - 2) ഗുണിക്കുക. ഇങ്ങനെ ഓരോ ഗുണനഫലത്തെയും അവരോഹണക്രമത്തില്‍ അടുത്തുവരുന്ന പൂര്‍ണസംഖ്യകൊണ്ട് 1 എന്ന സംഖ്യ ഗുണകമായി വരുന്നതുവരെ തുടര്‍ന്നു ഗുണിക്കുക. അപ്പോള്‍ കിട്ടുന്നn x (n-1) x (n-2) x ..... x 3 x 2x 1 എന്ന ഗുണനഫലത്തെ n! അഥവാ Ln എന്നു രേഖപ്പെടുത്തുകയും n ക്രമഗുണിതം' അഥവാ 'ക്രമഗുണിതം n' എന്ന് ഉച്ചരിക്കുകയും ചെയ്തുവരുന്നു. 'n' ല്‍ നിന്നാരംഭിച്ച് 1 -ല്‍ എത്തുന്നതിനു പകരം 1-ല്‍ നിന്നാരംഭിച്ച് n-ല്‍ എത്തുകയാണെങ്കിലും കിട്ടുന്നത് n! അഥവാ Ln ആണ്. അതുകൊണ്ട്

ചിത്രം:Pg343_scree01.png‎

സഞ്ചയ(combination)ത്തില്‍ ചിത്രം:Pg343_scree009.png‎ എന്നൊരു ഫലമുണ്ട്. ഇവിടെ 'r'ന് 'n' എന്ന മൂല്യം കല്പിക്കുകയാണെങ്കില്‍ ചിത്രം:Pg343_scree03.png‎ എന്നു കിട്ടുന്നു. നോ. ക്രമചയം, സഞ്ചയം

(ഡോ. എസ്. പരമേശ്വരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍