This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗണ്ടര്‍ പഞ്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:55, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗണ്ടര്‍ പഞ്ച്

Counter Punch

അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന (1994) ഒരു ദ്വൈവാരിക. ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ സംഭവങ്ങളാണ് കൗണ്ടര്‍ പഞ്ചിന്റെ പ്രധാന ഉള്ളടക്കം.

അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ കെന്‍ സില്‍വെസ്റ്ററുടെ ഒരു അന്വേഷണാത്മക വാര്‍ത്തയുടെ പ്രസിദ്ധീകരണത്തോടെയായിരുന്നു വാരികയുടെ തുടക്കം. 2007-ല്‍ കോക്ക്ബണ്‍, സെന്റ്.ക്രെയര്‍ എന്നിവരും ഇതിന്റെ സഹപത്രാധിപരായി ചുമതലയേറ്റു. അമേരിക്കന്‍ ഭരണകൂടത്തിനെതിരെ നിശതമായ വിമര്‍ശനം ഉയര്‍ത്തിയും ഉദ്യോഗസ്ഥ ലോബികള്‍ തമസ്കരിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടുമാണ് കൗണ്ടര്‍പഞ്ച് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

വ്യക്തമായ രാഷ്ട്രീയ സമീപനമുള്ള വാരിക, അറബ്-ഇസ്രയേല്‍ ഭിന്നതകളില്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അമേരിക്കന്‍ സാമ്പത്തിക നയത്തെയും അധിവേശ നയങ്ങളെയും കൗണ്ടര്‍പഞ്ച് വിമര്‍ശന വിധേയമാക്കുന്നു. റോബര്‍ട്ട് ഫിസ്ക്, എഡ്വേര്‍ഡ് സെയ്ദ്, റാല്‍ഫ് നാദേര്‍, ഷാഹിദ് അലം, താരിഖ് അലി, നോം ചോംസ്കി, ഡയാനാ ജോണ്‍സ്റ്റോണ്‍, പോള്‍ ക്രെയ്ഗ് റോബര്‍ട്ട്സ് തുടങ്ങി പത്രപ്രവര്‍ത്തനരംഗത്തും അക്കാദമിക് രംഗത്തും ശ്രദ്ധേയരായ ഒട്ടനവധി പേര്‍ കൗണ്ടര്‍ പഞ്ചില്‍ കോളമിസ്റ്റുകളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെബ് എഡിഷനിലൂടെയും നവമാധ്യമ രംഗത്ത് ശക്തമായ സാന്നിധ്യമായ കൗണ്ടര്‍ പഞ്ചിന് ലോകത്താകമാനമായി ദശലക്ഷക്കണക്കിനു വായനക്കാരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍