This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
06:08, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അടമ്പ്
Goats foot creeper
കണ്‍വോള്‍വുലേസി (Convovulaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഐപ്പോമിയ പെസ് കാര്‍പെ, (lpomoea pes carpae), ഐപ്പോമിയ ബൈലോബ (lpomoeabiloba). ഇന്ത്യയിലുടനീളം കണ്ടുവരുന്ന അടമ്പ് ജലാശയങ്ങളുടെ തീരങ്ങളിലും പൂഴിമണ്ണ് ധാരാളമുള്ള സ്ഥലങ്ങളിലുമാണ് തഴച്ചു വളരുന്നത്. ചിരസ്ഥായി സസ്യമായ ഈ വള്ളിച്ചെടി ധാരാളം ശാഖോപശാഖകളോടെ നിലത്തു പടര്‍ന്നു വളരുന്നു. ഇക്കാരണത്താലാണ് ഇത് അടമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. കടല്‍ത്തീരങ്ങളില്‍ ഒരു മണല്‍-ബന്ധക സസ്യമായി ഇതിനെ ഉപയോഗിക്കാം. ഇതിന്റെ നാരായവേര് വളരെ നീളം കൂടിയതാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. തിളക്കമുള്ള ഇലകള്‍ക്ക് ആട്ടിന്‍ കുളമ്പിന്റെ ആകൃതിയാണുള്ളത്. അടമ്പിന്റെ വലുപ്പം കൂടിയ പുഷ്പങ്ങള്‍ക്ക് കോളാമ്പിയുടെ ആകൃതിയും കടും ചുവപ്പുനിറവുമാണ്. അണ്ഡാകൃതിയും തിളക്കവുമുള്ള സംപുടമാണ് കായ്കള്‍. കടുംതവിട്ടു നിറവും ലോമിലവുമായ നാലു വിത്തുകളുമുണ്ടായിരിക്കും.അടമ്പ് സസ്യം സമൂലം ഔഷധയോഗ്യമാണ്. ഇത് ത്വക്ക് രോഗങ്ങള്‍, നീര്, മുറിവുകള്‍, അര്‍ശസ്, ഛര്‍ദി, ആമാശയരോഗങ്ങള്‍, പിത്തം, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പ്രമേഹ ചികിത്സയ്ക്കും ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു.