This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുദാബക്ഷ് (1842-1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:57, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖുദാബക്ഷ് (1842-1908)

പാറ്റ്നയിലെ ഓറിയന്റല്‍ പബ്ലിക് ലൈബ്രറി (ഖുദാബക്ഷ് ലൈബ്രറി) സ്ഥാപകനും കവിയും സാഹിത്യകാരനും. പുസ്തക സമ്പാദകനായിരുന്നു ഖുദാബക്ഷ്.

ബിഹാറിലെ സരണ്‍ ജില്ലയിലെ ചാപ്രായില്‍ 1842 ആഗ. 2-ന് ജനിച്ചു. 1868-ല്‍ പാറ്റ്നയില്‍ പ്രാക്റ്റീസ് ആരംഭിച്ച ഇദ്ദേഹം 1881-ല്‍ സര്‍ക്കാര്‍ വക്കീലായി ചുമതലയേറ്റു. 1877-ല്‍ ഡല്‍ഹിദര്‍ബാറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഒഫ് ഓണര്‍ ലഭിച്ചു. പാറ്റ്നാ മുനിസിപ്പാലിറ്റിയുടെയും പാറ്റ്നാ ജില്ലാ ബോര്‍ഡിന്റെയും വൈസ്ചെയര്‍മാനായും 1884-93 കാലത്ത് ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.

1891-ല്‍ പാറ്റ്നയില്‍ ഓറിയന്റല്‍ പബ്ലിക് ലൈബ്രറി ഖുദാബക്ഷ് സ്ഥാപിച്ചു. 1903-ല്‍ ലൈബ്രറിയുടെ സെക്രട്ടറിയായി സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയമിച്ചു. ഇന്ന് ഖുദാബക്ഷ് ലൈബ്രറി എന്ന് ഇത് അറിയപ്പെടുന്നു.

1908 ആഗ. 3-ന് ഖുദാബക്ഷ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍