This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്വാജാ മുഈനുദ്ദീന്‍ ചിഷ്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:52, 11 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖ്വാജാ മുഈനുദ്ദീന്‍ ചിഷ്തി

Khwaja Moinuddin Chishti (1136 -1230 )

ഇന്ത്യയിലെ ഒരു മുസ്ലിം വിഭാഗമായ ചിഷ്തിയുടെ പ്രോദ്ഘാടകനും ആധ്യാത്മികാചാര്യനും. 1136-ല്‍ ഇസ്ഫാഹാനില്‍ ജനിച്ചു. ആധ്യാത്മിക പരിശീലനവും വിജ്ഞാനവും തേടി യാത്ര പുറപ്പെട്ടു. ഇറാഖിലൂടെ യാത്രചെയ്യവേ, സൂഫിപണ്ഡിതനായ ഖ്വാജാ ഉസ്മാന്‍ ഹാറൂനിയുമായി ബന്ധപ്പെട്ട് ആധ്യാത്മിക പരിശീലനവും ഇസ്ലാമിക വിജ്ഞാനവും നേടി. ഹാറൂനിയെ തന്റെ 'മുര്‍ശിദ്' (വഴികാട്ടി) ആയി സ്വീകരിച്ചു. ബുഖാറ, സമര്‍ഖന്ദ്, ബഗ്ദാദ്, സൈസാബൂര്‍, തബ്രിസ്, ഇസ്ഫഹാന്‍, സബസാവാര്‍, ഗസ്സാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ഇന്ത്യയിലെ മുസ്ലിങ്ങളുടെ ആത്മീയോന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ആത്മീയ സംസ്കാരമുള്ള മാതൃകാ മുസ്ലിം സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യംവച്ച് നിരവധി പഠന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അവ 'ഹല്‍ഖ'കള്‍ (വൃത്തങ്ങള്‍) എന്നു വിളിക്കപ്പെടുന്നു. ഈ ലക്ഷ്യം ഹിന്ദുക്കളെയും ആകര്‍ഷിച്ചു. അവരില്‍ ചിലര്‍ ഇസ്ലാംമതം സ്വീകരിക്കപോലും ചെയ്തു. മനുഷ്യസ്നേഹിയായിരുന്ന ഇദ്ദേഹം ആതുര ശുശ്രൂഷയില്‍ ആത്മസംതൃപ്തി കണ്ടെത്തി; ജനസേവനം ദൈവാരാധനയാണെന്നു വിശ്വസിച്ചു.

ഇസ്ലാമിന്റെ ആത്മീയചൈതന്യം വിസ്മരിച്ച് ഭൗതികതയില്‍ മുങ്ങിപ്പോയ ഒരു ജനവിഭാഗത്തെ ഉദ്ധരിക്കുന്നതില്‍ മുഈനുദ്ദീന്‍ ചിഷ്തി പ്രമുഖ പങ്കുവഹിച്ചു. 1230-ല്‍ അജ്മീരില്‍ ഇദ്ദേഹം നിര്യാതനായി.

(കെ.പി. കമാലുദ്ദീന്‍., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍