This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രിലൊനൈട്രൈല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:52, 28 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അക്രിലൊനൈട്രൈല്‍

Acrylonitrile

ഒരു കാര്‍ബണിക സംയുക്തം. ഇതിനു വിനൈല്‍ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോര്‍മുല, CH2=CH-CN. തിളനില 78°C വെള്ളത്തില്‍ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തില്‍ അസറ്റിലീന്‍ ഹൈഡ്രജന്‍ സയനൈഡുമായി പ്രവര്‍ത്തിച്ചു അക്രിലൊനൈട്രൈല്‍ ലഭ്യമാക്കുന്നു:

CH = CH + HCN → CH2 = CH - CN

അക്രിലൊനൈട്രൈല്‍ സ്വയം പോളിമറീകരിച്ചും മറ്റു യൗഗികങ്ങളുമായി സഹപോളിമറീകരിച്ചും (copolymerise) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കള്‍ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈല്‍ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (Buta diene) കൂട്ടുചേര്‍ന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-ച റബര്‍ നിര്‍മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈല്‍ ക്ളോറൈഡ്, വിനൈല്‍ പിരിഡീന്‍ (Vinyl pyridine) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍