This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, കെ.എസ്. (1926 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:14, 18 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണന്‍, കെ.എസ്. (1926 - )

കെ.എസ്.കൃഷ്ണന്‍

മലയാള ഹാസ്യസാഹിത്യകാരന്‍. കെ.എസ്. കൃഷ്ണപിള്ള എന്നാണ് പൂര്‍ണനാമം. 1926 ജൂണ്‍ 25-ന് കലവറ ശങ്കരപ്പിള്ളയുടെയും ഗൗരി അമ്മയുടെയും മകനായി ഹരിപ്പാട്ടു ജനിച്ചു. കരുവാറ്റ എന്‍.എസ്.എസ്. ഹൈസ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1948-ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണന്‍ 1980-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

1949-50 മുതല്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കൃഷ്ണന്റെ മിക്ക ആദ്യകാലരചനകളും കൗമുദി വാരികയാണ് പ്രസിദ്ധീകരിച്ചത്. അരമുള്ള ആക്ഷേപഹാസ്യം മുഖമുദ്രയായുള്ള ഈ രചനകളിലൂടെ ഒരു ശ്രദ്ധേയനായ ഹാസ്യസാഹിത്യകാരന്‍ എന്ന പേര് ഇദ്ദേഹം നേടിയെടുത്തു. സമകാലിക സാമൂഹിക പ്രശ്നങ്ങളെ അതിവിദഗ്ധമായി അവതരിപ്പിക്കാനും അവയോട് ഹാസ്യാത്മകമായി പ്രതികരിക്കാനുമുള്ള കൃഷ്ണന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. സെര്‍വന്റ് കുട്ടപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്നത്തെ സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. മധുരനാരങ്ങ, എന്റെ ട്രിവാന്‍ഡ്രം സിറ്റി, എസ്.പി.സി.എച്ച്, മാനിഷാദ, സെക്രട്ടറിയേറ്റ് എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍