This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവര്‍ഡേല്‍, മൈല്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:06, 6 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവര്‍ഡേല്‍, മൈല്‍സ്‌

Coverdale, Miles (1488 - 1569)

മൈല്‍സ്‌ കോവര്‍ഡേല്‍

ബൈബിളിന്റെ ഇംഗ്ലീഷ്‌ പരിഭാഷകന്‍. 1488-ല്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷയറില്‍ ജനിച്ചു. കേംബ്രിജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1514-ല്‍ വൈദികപ്പട്ടം ലഭിച്ചതിനെത്തുടര്‍ന്ന്‌ കേംബ്രിജിലെ "ഹൗസ്‌ ഒഫ്‌ അഗസ്റ്റീനിയന്‍ ഫ്രയേഴ്‌സി'ലെ അംഗമാകുകയും വൈദികാനുഷ്‌ഠാനങ്ങളുടെ പരിഷ്‌കരണത്തിനായി ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ കുമ്പസാരം തുടങ്ങി ചില മതപര ശുശ്രൂഷയെ സംബന്ധിച്ച്‌ ഇദ്ദേഹം നടത്തിയ പ്രസ്‌താവനകള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കി. ഇതുമൂലം നാടുവിട്ടു പോകേണ്ടിവന്നു.

1535-ലാണ്‌ പൂര്‍ണ ബൈബിളിന്റെ ഇംഗ്ലീഷ്‌ പരിഭാഷ കോവര്‍ഡേല്‍ പ്രസിദ്ധീകരിച്ചത്‌. 1538-ല്‍ തോമസ്‌ ക്രാംവെല്‍, മാത്യൂസ്‌ ബൈബിള്‍ പരിഷ്‌കരിച്ച്‌ ഗ്രറ്റ്‌ ബൈബിള്‍ നിര്‍മിക്കുവാന്‍ കോവര്‍ഡേലിനെ ചുമതലപ്പെടുത്തി. ഇതിന്റെ ആദ്യപതിപ്പ്‌ 1539-ല്‍ പ്രസിദ്ധീകൃതമായി. ക്രാംവെല്‍ ബൈബിള്‍ എന്ന പേരില്‍ ഇത്‌ അറിയപ്പെടുന്നു. കുറെക്കൂടി വിപുലമാക്കിയ ഇതിന്റെ രണ്ടാം പതിപ്പ്‌ 1540-ല്‍ പ്രസിദ്ധീകൃതമായി. ഇത്‌ ക്രാന്‍മേഴ്‌സ്‌ ബൈബിള്‍ എന്നറിയപ്പെടുന്നു.

1540-ല്‍ തോമസ്‌ ക്രാംവെല്ലിന്റെ പതനത്തോടെ കോവര്‍ഡേലിനു വീണ്ടും നാടുവിട്ടു പോകേണ്ടിവന്നു. 1548-ല്‍ വീണ്ടും ഇംഗ്ലണ്ടിലേക്കു തിരിച്ചുവന്ന ഇദ്ദേഹത്തെ എഡ്‌വേഡ്‌ ആറാമന്‍ പ്രോത്സാഹനങ്ങള്‍ നല്‌കി സ്വീകരിച്ചു. 1551 മുതല്‍ 53 വരെ എക്‌സിറ്റര്‍ (Exeter) ലെ ബിഷപ്പായി ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചു. മേരി രാജ്ഞി അധികാരത്തില്‍ വന്നതോടെ സ്ഥാനം നഷ്‌ടപ്പെട്ട കോവര്‍ഡേലിനു മൂന്നാമതും ഇംഗ്ലണ്ടുവിട്ടുപോകേണ്ടിവന്നു. എലിസബത്തുരാജ്ഞി അധികാരത്തില്‍ വന്നതോടെ കോവര്‍ഡേല്‍ ഇംഗ്ലണ്ടില്‍ തിരിച്ചുവന്നു വൈദിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഏറെ താമസിയാതെ പ്രശസ്‌തനായ സുവിശേഷ പ്രസംഗകന്‍ എന്ന നിലയില്‍ ഇംഗ്ലണ്ടിലാകമാനം പ്രസിദ്ധനായി. 1563 മുതല്‍ 66 വരെ ലണ്ടനിലെ സെന്റ്‌ മാഗ്നസ്‌ ദേവാലയത്തിലെ റെക്‌ടര്‍ ആയി സേവനം അനുഷ്‌ഠിച്ചു.

1569 ജനു. 20-ന്‌ ലണ്ടനില്‍ കോവര്‍ഡേല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍