This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കീയര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
= അക്കീയര്‍ =
Achaeans
ഗ്രീസിലെ ഒരു ആദിമ ജനവിഭാഗം. ട്രോയി കീഴടക്കിയ യവനന്‍മാരില്‍പ്പെട്ടവരാണ് അക്കീയര്‍ എന്ന് ഹോമര്‍ പ്രസ്താവിക്കുന്നു. അക്കിലീസിന്റെ പിന്‍ഗാമികള്‍ മാത്രമാണ് അക്കീയര്‍ എന്ന് തൂസിഡൈഡിസ് (Thucydides) സൂചിപ്പിച്ചിട്ടുണ്ട്. ബി.സി. 14-13 ശ.-ത്തില്‍ മൈസീനിയരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന മേഖലയാണ് അക്കീയരുടെ പ്രദേശമെന്ന് ഹോമറുടെ കൃതികളിലുണ്ട്. ബി.സി. 13-ാം ശ.-ത്തിലെ ഹിറ്റൈറ്റു രേഖകളില്‍ ഇവരെപ്പറ്റി പരാമര്‍ശമുണ്ട്. ഗ്രീസ് വന്‍കരയും പടിഞ്ഞാറന്‍ ദ്വീപുകളും ഇവരുടെ ശക്തികേന്ദ്രങ്ങളായിരുന്നു.