This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമ്പി അച്ചന്‍ (1831 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:34, 5 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോമ്പി അച്ചന്‍ (1831 - 1914)

കഥകളി നടനായ സാഹിത്യകാരനും പാലക്കാട്‌ രാജാവും. വിദ്വാന്‍ കോമ്പി അച്ചന്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. കിഴക്കേ മേലേടത്തു ശാഖയില്‍ 1831 ജൂണില്‍ ജനിച്ച കേമ്പിയച്ചന്റെ ആദ്യകാലഗുരു കവളപ്പാറ രാമനെഴുത്തച്ഛനായിരുന്നു. 13-ാം വയസ്സില്‍ കച്ചകെട്ടി കഥകളിയഭ്യാസം തുടങ്ങി. നൃത്യകലയുടെ എല്ലാ വശങ്ങളും ഗ്രഹിക്കുകയും നാലുകൊല്ലം വേഷംകെട്ടി ആടുകയും ചെയ്‌തു. 1845-ല്‍ സംസ്‌കൃതാഭ്യസനം ആരംഭിച്ചു ഇദ്ദേഹം. അമ്മാവനും വിദ്വാനുമായ ചാത്തു അച്ചനില്‍നിന്ന്‌ കാവ്യനാടകാലന്നാരാദികളും കുംഭകോണത്തെ സ്വാമിശാസ്‌ത്രികളില്‍നിന്നു ന്യായവും പഠിച്ചു. ഒപ്പം മന്ത്രശാസ്‌ത്രം, ജ്യോതിഷം, മീമാംസ എന്നിവയിലും സാമാന്യം അവഗാഹം നേടി. 1911-ല്‍ പാലക്കാട്ടെ വലിയ രാജാവായി സ്ഥാനാരോഹണം ചെയ്‌ത ഇദ്ദേഹം സാമൂതിരിയെ തടയുന്നതിനായി ഹൈദരാലിയെ ക്ഷണിച്ചുവരുത്തുകയുണ്ടായി.

ശ്രീകൃഷ്‌ണജയന്തീമാഹാത്മ്യം കിളിപ്പാട്ടും നീലാസുരവധം, നരസിംഹാവതാരം എന്നീ ആട്ടക്കഥകളും ഹേമാംബികാസ്‌തവം, ഭുവനാംബാസ്‌തവം, ഭുവനേശ്വരസ്‌തവം എന്നീ സംസ്‌കൃത സ്‌തോത്രങ്ങളുമാണ്‌ കോമ്പി അച്ചന്റെ പ്രധാന കൃതികള്‍. ഹേമാംബികാസ്‌തവം കുടുംബദേവതാസ്‌തുതിപരമാണ്‌. ശന്നുപ്പണിക്കര്‍ എന്ന നടന്റെ നേതൃത്വത്തില്‍ ഇദ്ദേഹം ഒരു കളിയോഗം നടത്തുകയും അവിടെ തന്റെ കഥകള്‍ അരങ്ങേറുകയും ചെയ്‌തിരുന്നു. ശുപ്പുമേനോന്റെ കാവേരിമഹാത്മ്യം 16-ാം അധ്യായത്തിലെ 100-ല്‍പ്പരം ശ്ലോകങ്ങളുടെ തര്‍ജമ ഇദ്ദേഹത്തിന്റേതാണെന്ന്‌ ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രസന്നവും അക്ലിഷ്‌ടവുമാണ്‌ ഇദ്ദേഹത്തിന്റെ കാവ്യശൈലി.

1914 സെപ്‌തംബറില്‍ കോമ്പി അച്ചന്‍ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍