This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍കോര്‍ഡാറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:19, 2 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോണ്‍കോര്‍ഡാറ്റ്‌

Concordat

സമ്മതക്കരാര്‍. റോമന്‍ കത്തോലിക്കാസഭയുടെ തലവന്‍ എന്ന നിലയില്‍ പോപ്പും ഗവണ്‍മെന്റുകളും തമ്മില്‍ കത്തോലിക്കരുടെ താത്‌പര്യം സംരക്ഷിക്കാന്‍ രൂപം കൊടുക്കുന്ന മതപരമായ കരാറുകളാണ്‌ കോണ്‍കോര്‍ഡാറ്റ്‌. ആത്മീയമോ ഭൗതികമോ ആയ കാര്യങ്ങളെ ബാധിക്കുന്നതാവാം ഇത്തരം കരാറുകള്‍. സഭയും ഭരണാധികാരികളും തമ്മിലുള്ള ഭിന്നിപ്പ്‌ ഒഴിവാക്കുക എന്നതാണ്‌ ഇത്തരം കരാറുകളുടെ ലക്ഷ്യം. നിയമത്തിന്റെ ദൃഷ്‌ടിയില്‍ ഈ കരാറുകള്‍ രാഷ്‌ട്രത്തിനു മേല്‍ ഏതെങ്കിലും തരത്തിലുള്ള വിധേയത്വം അടിച്ചേല്‌പിക്കുന്നില്ല. രണ്ടു ലോകയുദ്ധങ്ങളുടെ ഇടവേളയില്‍ ഇത്തരത്തിലുള്ള കുറേ കരാറുകള്‍ ഒപ്പുവയ്‌ക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ പ്രധാനപ്പെട്ടത്‌ പോപ്പിന്റെ സെക്രട്ടറിയും മുസോളിനിയും തമ്മില്‍ 1929 ഫെ. 11-ന്‌ ഒപ്പുവയ്‌ക്കപ്പെട്ട കരാറാണ്‌. ഇതോടെ ഇറ്റലിയും വത്തിക്കാനും തമ്മില്‍ ഉണ്ടായിരുന്ന "റോമന്‍ പ്രശ്‌നം' സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം 1950 ജൂല. 18-ന്‌ പോര്‍ച്ചുഗലുമായും ആഗ. 5-ന്‌ സ്‌പെയിനുമായും പോപ്പ്‌ ഇത്തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുകയുണ്ടായി.

മതസ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (Dignitatis Humanae) പശ്ചാത്തലത്തില്‍ വത്തിക്കാനും വിവിധ രാഷ്‌ട്രങ്ങളും തമ്മില്‍ നിലനിന്നുപോരുന്ന മതപരമായ ബന്ധങ്ങളില്‍ നിലവില്‍ വിവിധ മാതൃകകളാണ്‌ സ്വീകരിച്ചുപോരുന്നത്‌. 1993-ല്‍ പോളിഷ്‌ കോണ്‍കോര്‍ഡാറ്റും 2004-ല്‍ പോര്‍ച്ചുഗീസ്‌ കോണ്‍കോര്‍ഡാറ്റും നിലവില്‍വരികയുണ്ടായി.

(ഡോ. ഡി. ജയദേവദാസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍